DCBOOKS
Malayalam News Literature Website

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വായനക്കാര്‍ക്കായി സൗജന്യ ഡിജിറ്റല്‍ ബുക്ക് ഷെല്‍ഫ് ഒരുക്കി ഡി സി ബുക്‌സ്

സാങ്കേതികവിദ്യകളുടെ വരവോടെ വായന മരിച്ചു എന്ന് വിധിയെഴുതുന്ന ചിലരുണ്ട്. അച്ചടിച്ച പുസ്തകത്താളുകളില്‍ നിന്നുള്ള വായന കമ്പ്യൂട്ടറുകളിലേക്കും ഫോണിലേയ്ക്കുമൊക്കെയെത്തിയിട്ട് കാലം കുറേ കഴിഞ്ഞെങ്കിലും ഈ കൊറോണക്കാലത്ത് ഇ-വായനയ്ക്ക് പ്രസക്തി ഏറുകയാണ്.

ഈ സമയം വായനക്കാര്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കുകയാണ് ഡി സി ബുക്‌സ്. ഡോ. ബി. ഉമാദത്തന്റെ കപാലം ഉള്‍പ്പെടെ പതിനൊന്നു പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രിയവായനക്കാര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഇതുകൂടാതെ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ 30 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് 50 ശതമാനം വിലക്കുറവിലും വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ജനതാ കര്‍ഫ്യൂവില്‍ പങ്കാളിയാകാം, അതിരുകളില്ലാത്ത വായനയ്‌ക്കൊപ്പം

Comments are closed.