മാനസിക പിരിമുറുക്കങ്ങളെ ഇനി വായിച്ച് ഓടിക്കാം ! അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡി സി ബുക്‌സ്
‘ഇതെന്തൊരു ടെന്‍ഷന്‍’ എന്ന് ഈ കൊറോണക്കാലത്ത് ഒരിക്കൽ എങ്കിലും പറയാത്തവരായി ആരും ഉണ്ടാകാൻ വഴിയില്ല. പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നു ഗവേഷകർ തന്നെ കണ്ടെത്തിയിട്ടുണ്ട്. വായന എന്ന ടെൻഷൻ കില്ലറെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന സമയമാണ് ഇപ്പോഴത്തേത്. വായനയിലൂടെ ദൃഢമായ
മനസ്സാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പാദ്യവും ഏറ്റവും ശക്തമായ രക്ഷാകവചവും എന്ന് പലരും പറയാറുണ്ട്.
കൊറോണ കൂടുതല്‍ പേരിലേക്ക് പടരുമ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.
നാളെ മുതൽ എല്ലാ ദിവസവും 500 മുതൽ 1000 വരെ വിലവരുന്ന മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് വായിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ഒരു പുസ്തകം സൗജന്യമായും വായിക്കാനാകും.
Comments are closed.