DCBOOKS
Malayalam News Literature Website

രാമായണ മാസമെത്തുന്നു ഭക്തിസാന്ദ്രമാകട്ടെ വായന

രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കടകം പിറക്കാന്‍ ദിവസങ്ങള്‍ മാത്രം. മനസും ശരീരവും ശുദ്ധമാക്കി രാമായണമാസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മലയാളി. പിന്നീടുള്ള നാളുകള്‍ ഭക്തിമഴയായി പെയ്തിറങ്ങുന്ന രാമമന്ത്രങ്ങളാല്‍ സമൃദം. കര്‍ക്കിടകത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മലയാളികള്‍ക്കായി എട്ട് മഹത് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR. അദ്ധ്യാത്മരാമായണം-തുഞ്ചത്ത് എഴുത്തച്ഛന്‍, ശ്രീ മഹാഭാഗവതം-തുഞ്ചത്ത് എഴുത്തച്ഛന്‍, മഹാഭാരത പര്യടനം, രാമായണ കഥ, കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യവും, പതിനെട്ടു പുരാണങ്ങളില്‍ ഉള്‍പ്പെട്ട അഗ്നി മഹാപുരാണം, ബ്രഹ്മപുരാണം, സ്‌കന്ദപുരാണം എന്നിവയാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണിമുതല്‍ പുസ്തകങ്ങള്‍ 23-25 ശതമാനം വിലക്കുറവില്‍ മലയാളത്തിലെ എട്ട് മഹത് ഗ്രന്ഥങ്ങള്‍ സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • ജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ ജീവിതത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുകയാണ് മലയാളത്തിന്റെ ആചാര്യതുല്യനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവും ശ്രീ മഹാഭാഗവതവും.
  • വേദങ്ങളിലെ ജീവിതദര്‍ശനങ്ങളെ അസ്തിവാരമാക്കിക്കൊണ്ട് ഒരു മഹേതിഹാസമാണ് വ്യാസന്‍ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ അന്തസ്സത്ത കണ്ടെത്തുന്നതിന് അതിന്റെ രചനയുടെ ഗണിതവും ശില്പവിദ്യയുമായ ഉപനിഷദ്ദര്‍ശനം അന്വേഷണദീപമായി പ്രജ്ഞയില്‍ ജ്വലിച്ചു നില്‍ക്കേണ്ടതുണ്ട്. ഉപനിഷദ്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മഹാഭാരതത്തെ വിലയിരുത്തുകയാണ് മഹാഭാരത പര്യടനം എന്ന ഭാരതദര്‍ശനം പുനര്‍വായനയിലൂടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍.
  • പതിനെട്ടു മഹാപുരാണങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അഗ്നി പുരാണം, ബ്രഹ്മപുരാണം, സ്‌കന്ദപുരാണം തുടങ്ങിയവ.
  • വി എസ് നായര്‍ രചിച്ച ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും എന്ന ഗ്രന്ഥം ഓരോ ക്ഷേത്രങ്ങളിലെയും ദേവതാ സങ്കല്‍പ്പത്തോടൊപ്പമുള്ള ഒരു തീര്‍ത്ഥയാത്രയാണ്. ക്ഷേത്രങ്ങളുടെ ഐതീഹ്യവും , സാംസ്‌കാരിക പശ്ചാത്തലവും , ചരിത്രപരമായ ബന്ധവും വിശദമാക്കുന്ന ഒരു ബൃഹദ് ഗ്രന്ഥംമാണിത്.
  • രാമായണത്തെ അധികരിച്ച് പ്രശസ്ത കന്നട എഴുത്തുകാരി കമലാ സുബ്രഹ്മണ്യം രചിച്ച ഗദ്യകൃതിയാണ് രാമായണകഥ.രാമായണത്തിന് കമലാ സുബ്രഹ്മണ്യം തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ ഇതിഹാസാഖ്യാനത്തിന് ഒരു പുത്തന്‍ മാനമാണ് പകര്‍ന്നു നല്‍കിയത്. രാമായണത്തിന്റെ എല്ലാ സത്തായ ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീതാരാമന്മാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്ന പോലെ നമുക്കുമുന്നില്‍ രാമായണകഥയില്‍ ഇതള്‍ വിരിയുന്നു. ഇതിഹാസാഖ്യാനത്തിന്റെ പ്രചോദിതമായ ഒഴുക്കു നിലനിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനരീതിയാണ് ഈ കൃതിയില്‍ അവലംബിച്ചിട്ടുള്ളത്.

Comments are closed.