ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; പ്രീബുക്കിങ് ആരംഭിച്ചു
ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലെ
നോവലുകളുടെ പ്രീബുക്കിങ് ആരംഭിച്ചു. ഒന്നാം സ്ഥാനം നേടിയ നോവല്‍ ‘ദുഷാന‘ യും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലുകളുമുള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാം. ഓരോ പുസ്തകങ്ങള്‍ വീതവും, അഞ്ച് പുസ്തകങ്ങളും ചേര്‍ന്ന് ഒറ്റ ബണ്ടിലായും പ്രീബുക്കിങ് നടത്താവുന്നതാണ്.
മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ട ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ , ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ, വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം, ലേഡി ലാവന്‍ഡര്‍ -സബീന എം സാലി, നേര്‍പാതി- സുധ തെക്കേമഠം എന്നീ കൃതികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം.
ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’– കൊസവോ എന്ന രാജ്യത്താണ് കഥ നടക്കുന്നത്. കാമുകനു വേണ്ടി ഓരോ വർഷവും വൈനുണ്ടാക്കി കാത്തിരിക്കുന്ന ദു ഷാന എന്ന മുത്തശ്ശിയുടെ കഥ. വൈനറികളാണ് പശ്ചാത്തലം.
ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ- 1990-2000 കാലത്ത് ജനിച്ച ഏതൊരാളുടെയും പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. ഒരു ന്യൂജനറേഷന്‍ പ്രണയകഥയെന്ന് ഒറ്റയടിക്ക് പറയാവുന്ന നോവല്‍. വായിച്ചു പൂര്‍ത്തിയാക്കുന്പോള്‍ ഇതുനമ്മുടെ കഥയെന്ന് തോന്നിപ്പോയേക്കാവുന്ന തരത്തിലുള്ള രചന.
വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം– വാന്‍ഗോഗിനെ പ്രണയിക്കുന്ന സിയാന്‍ എന്ന തെരുവുവേശ്യ. മദ്യപാനിയും ഗര്‍ഭിണിയുമായ സിയാന്‍റെ ജീവിതത്തെ നിറങ്ങളാല്‍ അലങ്കരിക്കുന്നു വാന്‍ഗോഗ്.
ലേഡി ലാവന്‍ഡര്‍ -സബീന എം സാലി– ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെർച്വൽ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാർത്ഥപ്രണയത്തിന്റെ തേൻതുള്ളി മധുരം.
നേര്‍പാതി- സുധ തെക്കേമഠം– ചിത്രകാരനായ തന്‍റെ കാമുകനെ തേടിയിറങ്ങുന്ന ലോറ ചെന്നെത്തുന്നത് നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ഗ്രാമത്തിലാണ്. അവിടെ മരണപ്പെട്ട കണ്ണയ്യന്‍, കാദംബരി എന്നിവരുടെ പ്രണയകഥ കൊണ്ടെത്തിക്കുന്നത് ലോറയുടെ കാമുകന്‍റെ കൊലപാതകത്തിലാണ്. കാവും പാടവും അന്പലവും നിറഞ്ഞ അതിമനോഹരമായ ഗ്രാമപശ്ചാത്തലത്തില്‍ നടക്കുന്ന നിഗൂഢമായ പ്രണയകഥ.
Comments are closed.