DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്


മികച്ച അച്ചടിക്കും പ്രസാധനത്തിനുമുള്ള 2022-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡി സി ബുക്‌സിനുവേണ്ടി ഡോ. വിനയ് സഹസ്രബുദ്ധെ (പ്രസിഡന്റ് -ഇന്ത്യ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ്)യില്‍ നിന്നും ജിജോ ജോൺ പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്.  എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്.

തരകൻസ് ഗ്രന്ഥവരി, ബെന്യാമിൻ , മലയാളം പകർത്ത്/വർക്ക് ബുക്ക്, TEACHING BASIC DESIGN IN ARCHITECTURE, പച്ചക്കുതിര , ആർച്ചർ, പൗലോ കൊയ്‌ലോ , ശ്രേഷ്ഠഭാഷ പാഠാവലി-8  , മലയാളം സാഹിത്യം-1, ഇന്ത്യയുടെ വീണ്ടെടുക്കൽ, ബി രാജീവൻ , DCSMAT, വൈറസ്, പ്രണയ് ലാൽ  എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

Comments are closed.