DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് വായനാവാരാഘോഷം; ബുക്ക് റിവ്യൂ മത്സരത്തിലേക്ക് 19 മുതൽ രചനകൾ അയക്കാം

നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? ഈ പുസ്തകം മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി ഡി സി ബുക്സ്  സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ മത്സരത്തിലേക്ക് റിവ്യൂസ് അയച്ചോളൂ.  ജൂൺ 19 മുതൽ 25 വരെയാണ് വായനാനുഭവങ്ങൾ പോസ്റ്റ് ചെയ്യാനുള്ള അവസരം.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങള്‍ ചെയ്യേണ്ടത്

  • ഞങ്ങള്‍ നല്‍കിയിരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് / പുസ്തകത്തെക്കുറിച്ച് ആസ്വാദനം എഴുതുക
  • നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
  • നിങ്ങളുടെ കുറിപ്പുകള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ അതാത് പുസ്തകങ്ങൾക്ക് താഴെയായി റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
  • മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല

മികച്ച റിവ്യൂസിനെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ്

1. ഗിരി-പി പി പ്രകാശൻ

2. ഉറയൂരൽ-ജെ ദേവിക

3. കാരക്കുളിയൻ-അംബികാസുതൻ മാങ്ങാട്

4. പോര്-രാജീവ് ശിവശങ്കർ

5. പ്രപഞ്ചത്തിൽ നാം തനിച്ചാണോ-ദിലീപ് മമ്പള്ളിൽ

6. ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ-സുധ മേനോൻ

7. മരണം കാത്ത് ദൈവങ്ങൾ-എം സ്വരാജ്

8. അംബേദ്‌കർ ഒരു ജീവിതം-ശശി തരൂർ

9. പട്ടം പോലെ-കുശല രാജേന്ദ്രൻ

10.ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങൾ-ഇ ഉണ്ണികൃഷ്ണൻ

11.ജനറൽ തന്റെ രാവണൻകോട്ടയിൽ-ഗബ്രിയേൽ ഗാർസിയ മാർക്വസ്

12.മാടൻമോക്ഷം-ജയമോഹൻ

13.മുരിങ്ങ വാഴ കറിവേപ്പ്-അനിത തമ്പി

14.ശിവകാമിയുടെ ശപഥം-കൽക്കി കൃഷ്ണമൂർത്തി

15.രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ-ജി ദിലീപൻ

16.ഇന്ദ്രപ്രസ്ഥം-ഒ വി വിജയൻ

17.ചിരിയും ചിന്തയും സർഗ്ഗാത്മകതയും-ഡോ കെ രാജശേഖരൻ നായർ

18.മൂന്ന് കുരുടൻ ചുണ്ടെലികളും മറ്റു കഥകളും-അഗതാ ക്രിസ്റ്റി

19.ജാനി നകുലൻ ജോസഫ്-മനോജ് തെക്കേടത്ത്

20.ഇസ്‌താംബൂളിലെ ഹറാംപിറപ്പുകൾ-എലിഫ് ഷഫാക്ക്‌

📚ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്

 

Comments are closed.