DCBOOKS
Malayalam News Literature Website

വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം. ജൂണ്‍ 19 മുതല്‍ 25 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി എഫ് മാത്യൂസ്(24 ജൂണ്‍ 2022), വി ജെ ജയിംസ് (23 ജൂണ്‍ 2022), എസ് ഹരീഷ് (25 ജൂണ്‍ 2022), ലാജോ ജോസ്(21 ജൂണ്‍ 2022), ശ്രീപാര്‍വ്വതി (20 ജൂണ്‍ 2022), പ്രശാന്ത് നായര്‍ (22 ജൂണ്‍ 2022) എന്നിവര്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലുണ്ടാകും.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.