വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും
![DC Books read and review competition](https://www.dcbooks.com/wp-content/uploads/2020/10/2020-10-14-6.jpg)
ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ പങ്കാളിയാവാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും ഒരിക്കല്‍ക്കൂടി. ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ രചനകള്‍ അയക്കാം.
മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
- ഞങ്ങള്‍ നല്‍കുന്ന 300 പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച/നിങ്ങള്‍ക്കിഷ്ടപ്പെട്ട
3 പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനം എഴുതൂ - നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
- നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
- മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല
സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് 25, 000 രൂപയുടെ പുസ്തകങ്ങളാണ്. പുസ്തകങ്ങള്‍ കൈയ്യില്‍ ഇല്ലാത്തവര്‍ക്ക് ബുക്‌സ്റ്റോറുകളില്‍ നിന്നും ഓഫറോടുകൂടി പുസ്തകം സ്വന്തമാക്കാനും അവസരം ഉണ്ട്. മൂന്ന് പുസ്തകങ്ങളുടെ വിലയില്‍ നാല് പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്നത്.
റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക
രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 31
Comments are closed.