വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഒക്ടോബര്‍ 1 മുതല്‍
ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ വരെ രചനകള്‍ അയക്കാം.
നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? വായിച്ച പുസ്തകങ്ങള്‍ മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം വീണ്ടും. ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ വരെ രചനകള്‍ അയക്കാം.
മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
- ഞങ്ങള്‍ നല്‍കുന്ന 15 പുസ്തകങ്ങളില്‍ നിന്നും ഒരു പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
- നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
- നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ അതാത് പുസ്തകങ്ങളുടെ താഴെയായി പോസ്റ്റ് ചെയ്യണം
- മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല
തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.
കൃതിയുടെ മികച്ച ഒരു വിലയിരുത്തലിലൂടെ ഇതുവരെ ആ പുസ്തകം വായിക്കാത്തവരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമായിരിക്കട്ടെ നിങ്ങളുടെ രചനകള്‍. കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.
റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി കാത്തിരിക്കൂ
രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 31
Comments are closed.