ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; ഇന്ന് മുതല്‍ ആസ്വാദനക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാം, പുസ്തകങ്ങള്‍ ഇതാ!
ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ പ്രിയവായനക്കാര്‍ക്ക് ഇന്ന് മുതല്‍ പങ്കെടുക്കാം. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് ആസ്വാദനക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാനുള്ള സമയം.
മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
- ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന 15 പുസ്തകങ്ങളില്‍ നിന്നും ഒരു പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
- നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
- നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ അതാത് പുസ്തകങ്ങളുടെ താഴെയായി പോസ്റ്റ് ചെയ്യണം
- മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല
തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.
റിവ്യൂസ് എഴുതുന്നതിനായി ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍
- കടലിന്റെ മണം-പി.എഫ്. മാത്യൂസ്
- പെണ്‍കുട്ടികളുടെ വീട്-സോണിയ റഫീക്ക്
- കേരളത്തിന്റെ രാഷ്ട്രീയചരിത്രം- ആര്‍.കെ. ബിജുരാജ്
- അടിമകേരളത്തിന്റെ അദൃശ്യചരിത്രം- വിനില്‍ പോള്‍
- ചട്ടമ്പിശാസ്ത്രം- കിംഗ് ജോണ്‍സ്
- കളക്ടര്‍ ബ്രോ-പ്രശാന്ത് നായര്‍
- ഇന്ത്യന്‍ പൂച്ച- സുനു എ.വി.
- ബി നിലവറ-വി.ജെ. ജയിംസ്
- ഏറ്-ദേവദാസ് വി.എം
- എത്രയും പ്രിയപ്പെട്ടവള്‍ക്ക്:ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ചിമമാന്‍ഡ എന്‍ഗോസി അദീച്ചി(വിവര്‍ത്തനം-ദിവ്യ എസ് അയ്യര്‍)
- പൂക്കളുടെ പുസ്തകം- എം.സ്വരാജ്
- പച്ച മഞ്ഞ ചുവപ്പ്- ടി.ഡി. രാമകൃഷ്ണന്‍
- മൈലാഞ്ചിയമ്മ-ബിന്ദു കൃഷ്ണന്‍
- പക- ജുനൈദ് അബൂബക്കര്‍
- ഘാതകന്‍-കെ.ആര്‍.മീര
റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് പിഡിഎഫ് രൂപത്തില് ലഭ്യമാകാന് ക്ലിക്ക് ചെയ്യൂ
രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 31
Comments are closed.