DCBOOKS
Malayalam News Literature Website

മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും…

മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്റെ ആദ്യ കാമുകിയെ
തിരിച്ചറിയാനാവും
ഏറെ പുതുക്കിപ്പണിതിട്ടും പണ്ട് താമസി
ച്ചിരുന്ന നാട്ടിന്‍പുറത്തെ വീടു തിരിച്ചറിയും
പോലെ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴി
ഞ്ഞിട്ടും മുമ്പു ചെന്നിരിക്കാറുള്ള കുന്നിന്‍
പുറത്തിന്റെ പൂക്കള്‍ നിറഞ്ഞ വിജനത
തിരിച്ചറിയും പോലെ

സച്ചിദാനന്ദന്‍

Comments are closed.