കരയാത്ത കാമിനീകാമുകന്‍മാരെ നക്ഷത്രങ്ങള്‍ ഇന്നിതുവരെ കണ്ടിട്ടില്ല…
കരയാത്ത കാമിനീകാമുകന്‍മാരെ നക്ഷത്രങ്ങള്‍ ഇന്നിതുവരെ കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയങ്ങള്‍ ആ തേജപുഞ്ജങ്ങള്‍ക്ക് ഇന്നോളം അപരിചിതങ്ങളാണ്. ലോകാരംഭം മുതല്‍ ഇന്നിതുവരെ എത്രയെത്ര പ്രേമനാടകങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണുകള്‍! ഓമനേ, പിന്നെ നാം ദുഖിക്കുന്നതെന്തിന്? നമ്മുടെ വ്യഥ അര്‍ഥശൂന്യമല്ലേ? അതേ, നമുക്കതറിയാം. എങ്കിലും നാം ദുഃഖിക്കുന്നു. ദുഖം! ദുഖം! മധുരമായ ദുഖം!
ചങ്ങമ്പുഴ
(തുടിക്കുന്ന താളുകള്‍)
Comments are closed.