മലയാളി മരിക്കുമ്പോഴും നെഞ്ചോടു ചേർത്തൊരു പുസ്തകം ഉണ്ടാവുമെന്ന സത്യത്തിലേക്ക് നമ്മുടെ സംസ്കാരവും വളരും: എം മുകുന്ദൻ
മലയാളി മരിക്കുമ്പോഴും നെഞ്ചോടു ചേർത്തൊരു പുസ്തകം ഉണ്ടാവുമെന്ന സത്യത്തിലേക്ക് നമ്മുടെ സംസ്കാരവും വളരുമെന്ന് എം മുകുന്ദൻ. തലശ്ശേരി കറന്റ് ബുക്‌സില്‍ ഏപ്രില്‍ 11 മുതല്‍ 14 വരെ 4 ദിവസം വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ‘വിഷുക്കണി-പുസ്‌തകക്കണി’ കൊന്നപ്പൂവ് കയ്യിലുയർത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക അന്തരീക്ഷത്തിന് മങ്ങലേൽക്കുമ്പോൾ ഇതുപോലുള്ള മനോഹരമായ ചടങ്ങുകൾ മലയാളിയുടെ സാംസ്‌കാരിക ബോധത്തെ നിറവും മണവും ചാർത്തി പുതുക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻ ശശിധരൻ, ഡോ. ജിസ്സ ജോസ്, അഡ്വ. കെ കെ രമേശ്, പ്രമോദ് കെ സെബാൻ, പവിത്രൻ മണാട്ട് , ഡോ.എൻ സാജൻ , ശാന്തി സ്വരൂപ്, ഉത്തമൻ പാനൂർ, പ്രദീപ് കുമാർ എന്നിവരും മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്കാരജേതാവ് ആതിര ആർ, അമൽരാജ് പാറേമ്മൽ എന്നീ യുവ എഴുത്തുകാരും ചിത്രകാരൻ പ്രശാന്ത് ഒളവിലം കൂടാതെ നിരവധി വായനക്കാരും പങ്കെടുത്തു.
കണി കാണാനും കൈനീട്ടം നല്‍കാനും ഒരു പുത്തന്‍ പുസ്തകം വാങ്ങാം. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.