DCBOOKS
Malayalam News Literature Website

വെട്ടം മാണി ജന്മശതാബ്ദി ‘പുരാണ പ്രശ്‌നോത്തരി’; ഉത്തരം നല്‍കൂ സമ്മാനം നേടൂ

 

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വെട്ടം മാണി ജന്മശതാബ്ദി പുരാണ പ്രശ്‌നോത്തരിയില്‍ ഇന്ന് മുതല്‍ പങ്കെടുക്കാം. അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പതിനഞ്ച് ചോദ്യങ്ങളാണ് പ്രിയവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നിബന്ധനകള്‍

  • ഒരേ ഇ മെയിൽ വിലാസം ഉപയോഗിച്ച് പലതവണ ശ്രമിച്ചാൽ ആദ്യ ശ്രമം മാത്രമേ പരിഗണിക്കൂ
  • പരമാവധി ചോദ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം നൽകുന്ന ആളുകളിൽ നിന്നാകും വിജയികളെ തിരഞ്ഞെടുക്കുക
  • വെട്ടം മാണിയുടെ പുരാണിക് എൻസൈക്ളോപീഡിയയിൽ നിന്നുമാണ് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിരിക്കുന്നത്
  • വിജയികളുടെ പേരും സമ്മാനങ്ങളും ഡിസി ബുക്സ് വെബ്സൈറ്റിലൂടെ അറിയിക്കുന്നതാകും
അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ. ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല. ഋഗ്വേദാദികളായ ചതുര്‍വേദങ്ങള്‍, മനു, അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ സ്മൃതിസഞ്ചയങ്ങള്‍, ബ്രാഹ്മം, പാദ്മം, മാര്‍ക്കണ്ഡേയം തുടങ്ങിയ പതിനെട്ടു പുരാണങ്ങള്‍, സനല്‍കുമാരം, നാരദീയം, നാരസിംഹം തുടങ്ങിയ പതിനെട്ട് ഉപപുരാണങ്ങള്‍, ഇതിഹാസകാവ്യങ്ങളായ രാമായണം, ഭാരതം തുടങ്ങി ഭാരതസംസ്‌കാരത്തിന്റെ നെടുംതൂണുകളായി പരിലസിക്കുന്ന ഋഷിപ്രോക്തവും സനാതനവുമായ ഗ്രന്ഥങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് പുരാണിക് എന്‍സൈക്ലോപീഡിയ.

പ്രശ്‌നോത്തരയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ.

 

Comments are closed.