DCBOOKS
Malayalam News Literature Website

‘എന്നും കാത്തു സൂക്ഷിക്കേണ്ട നാട്ടറിവുകൾ ‘ വായനക്കാരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ !

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു. ജനറല്‍ എഡിറ്റര്‍: സി. ആര്‍. രാജഗോപാലന്‍. നാട്ടുകാരണവര്‍മാരുടെയും പ്രഗല്ഭരായ ഗവേഷകരുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ആധികാരികവും മൗലികവുമായ കൃതി 3,500 പേജുകളോട് കൂടി മൂന്ന് വാല്യങ്ങളിലായാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. 4,000 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 10,000 പേര്‍ക്ക് സൗജന്യ വിലയായ  2,499 രൂപയ്ക്ക് സ്വന്തമാക്കാം.

‘എന്നും കാത്തു സൂക്ഷിക്കേണ്ട നാട്ടറിവുകൾ ‘ വായനക്കാരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ !

എന്താണ് നാട്ടറിവുകൾ ?

കാലങ്ങളായുള്ള അനുഭവ ജ്ഞാനങ്ങളിലൂടെ തലമുറകൾ കൈമാറിപ്പോന്ന അറിവുകളാണ് നാട്ടറിവുകൾ

എന്താണ് നാട്ടറിവുകൾ കൊണ്ടുള്ള പ്രയോജനങ്ങൾ ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ എന്ത് ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന അറിവുകൾ ആണിവ കൂടാതെ നമ്മൾ ഏതു മേഖലയിൽ പ്രവർത്തിക്കുന്നവർ ആകട്ടെ ആ മേഖലയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ
ഈ നാട്ടറിവുകൾ ഉപകാരപ്പെടുന്നു.

ഈ അറിവുകൾ ശാസ്ത്രീയമാണോ ?

അനുഭവങ്ങളിലൂടെ ചെയ്തറിവുകളിലൂടെ രൂപപ്പെട്ട ഇവയെല്ലാംതന്നെ ശാസ്ത്രീയവും ആണ് ആധുനിക ശാസ്ത്ര പ്രകാരം ഈ അറിവുകൾ ഓരോന്നിനെയും വിശദീകരിക്കാൻ സാധിക്കും.

ഗൂഗിളിലും വിക്കിപീഡിയയിലും മറ്റും സെർച്ച് ചെയ്താൽ ലഭിക്കാവുന്നതല്ലേ ഇതൊക്കെ ?

അല്ല പൊതു അറിവുകൾ ആണ് ഇത്തരത്തിൽ സെർച്ച് ചെയ്താൽ ലഭിക്കുകഇവിടെ നാട്ടറിവുകൾ നിന്ന് ലഭിക്കുന്നത്
സവിശേഷവും പ്രാദേശികവുമായ അറിവുകളാണ്. അവ പൊതു അറിവുകളെക്കാൾ പ്രയോജനപ്രദവും പ്രായോഗികവും ആയിരിക്കും.

ഒരുപാട് തരത്തിലുള്ള നാട്ടറിവുകൾ ഉണ്ടല്ലോ ? അവയെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത് ?

ഒരുപാട് തരത്തിലുള്ള നാട്ടറിവുകളുണ്ട് അവയെ വിഷയക്രമത്തിൽ തരംതിരിക്കുകയാണ് ഇവിടെ. മണ്ണ് അറിവ്, നീരറിവ്, കടൽ അറിവ്, കൃഷി അറിവ്, അമ്മൂമ്മ വൈദ്യം തുടങ്ങി നിരവധി വിഭാഗങ്ങളിലായി തിരിച്ചാണ് ഈ നാട്ടറിവുകളെ അവതരിപ്പിക്കുന്നത്.

കുട്ടികൾക്ക് ഇതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

മുമ്പെല്ലാം നാട്ടറിവുകൾ പകർന്നുകൊടുക്കുവാൻ മുതിർന്നവർ ഉണ്ടായിരുന്നു. ഇന്നിപ്പോൾ അണുകുടുംബം ആയപ്പോൾ
മുതിർന്നവർ അത് പറയാനായി എപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല.  മാത്രമല്ല ഉള്ളവർ തന്നെ അത് പകർന്നു കൊടുക്കാൻ
വിമുഖരോ അശ്രദ്ധരൊ ആണ് കുട്ടികൾക്ക് അപ്പോൾ ആശ്രയിക്കാവുന്നത് പുസ്തകങ്ങളാണ് അതിന് ഈ പുസ്തകം പ്രയോജനപ്രദമാകും. കൂടാതെ വിവിധ വിഷയങ്ങളിലുള്ള പ്രോജക്ടുകൾ ചെയ്യേണ്ടി വരുമ്പോഴും
ഇത് അവർക്ക് ഉപകാരപ്രദമാകും.

അധ്യാപകർക്ക് ഇത് ഉപകാരപ്പെടുമോ?

തീർച്ചയായും. അധ്യാപകർക്കും പാഠങ്ങൾ വിശദീകരിച്ചു കൊടുക്കുമ്പോൾ ഇതിലെ അറിവുകൾ പ്രയോജനപ്പെടുത്താൻ കഴിയും മാത്രമല്ല മുൻ തലമുറകളിലെ അധ്യാപകർ ഇത്തരം കൗതുകകരമായ അറിവുകൾ ക്ലാസിൽ അവതരിപ്പിച്ചാണ് കുട്ടികളുടെ ശ്രദ്ധയാകർഷിച്ചിരുന്നത്. ആ അധ്യാപകരുടെ വിദ്യാഭ്യാസ കാലഘട്ടം ഓർത്താൽ മനസ്സിലാകും.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/ennum-kathusookshikkenda-nattarivukal

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.