നാട്ടറിവുകളും നമ്മുടെ ജീവിതവും
സ്വന്തം ലേഖകന്‍
എത്രയോ കാലങ്ങളിലൂടെ കൈമാറിവന്ന അക്ഷയഖനി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് നാട്ടറിവുകൾ . അതുകൊണ്ടാണ് അതിനെ നമ്മുടെ പൈതൃകസ്വത്ത് എന്നു പറയുന്നത്. അവയെല്ലാം വിവിധ കാലങ്ങളിലൂടെയും വിവിധ ജനതതികളിലൂടെയും കൈമാറിക്കിട്ടിയ മൗലികമായ അറിവുകളാണ്. ആ അറിവുകളെ ചുറ്റിപ്പറ്റിയാണ് യഥാർത്ഥത്തിൽ ജീവിതംതന്നെ മുന്നോട്ട് നീങ്ങിയതെന്ന് കാണാം. നദീതട സംസ്കാരത്തിൽ നിന്നുടലെടുത്തതാണ് മനുഷ്യ സംസ്കാരം എന്നു നാം പഠിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ ആദ്യം പ്രകൃതിശക്തികളെക്കുറിച്ചായിരിക്കണം ആ മനുഷ്യകുലം സ്വാംശീകരിച്ചിട്ടുണ്ടാവുക. മണ്ണ്, മഴ, മിന്നൽ, ജലം, വെയിൽ, കാട് എന്നിങ്ങനെയുള്ള പ്രകൃതിവിഭവങ്ങളെല്ലാം അവർക്ക് ദൈവങ്ങളായും ജീവനോപാധിക്കുള്ള മാർഗ്ഗങ്ങളോ ആയിത്തീരുകയായിരുന്നു. അവിടം മുതൽ നാട്ടറിവുകൾ ഉൽഭവിക്കുന്നു എന്നർത്ഥം.
കൃഷിപ്പണിക്കും ജലസേചനത്തിനും പാർപ്പിടത്തിനും ഉരു നിർമ്മാണത്തിനും ഗതാഗതത്തിനും വ്യാധികൾക്കുള്ള മരുന്നുണ്ടാക്കുന്നതിനും മറ്റുമായി പ്രകൃതിതന്നെ കളമൊരുക്കിക്കൊടുക്കുകയായിരുന്നു. ഇതിനെല്ലാം അവലംബിതമായ ജീവിത വീക്ഷണം നാട്ടറിവുകളായി വാമൊഴിയിലൂടെ പകർത്തുകയായിരുന്നു കാലം.
കേരളം രൂപീകൃതമാകുന്നതോടുകൂടി ഇവിടെ ജാതിവ്യവസ്ഥയും നിലവിൽ വന്നിരുന്നു. അങ്ങിനെയാണ് കുലത്തൊഴിലുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്ഥ വിഭാഗങ്ങളിലായി കല്പിക്കപ്പെടുന്നത്. എങ്കിലും തലമുറകളായി കൈമാറിവന്ന ജീവിതവ്യവസ്ഥകളുടെ നന്മകൾ ക്ക് ഒട്ടും വേർതിരിവു കല്പിക്കാത്ത കേരളീയർ നാട്ടറിവുകൾ പങ്കുവെയ്ക്കുന്നതിൽ ഒറ്റക്കെട്ടായി നിന്നു എന്നാണ് ചരിത്രം നമ്മോടു പറയുന്നത്.
നാട്ടറിവുകളിലൂടെ ജീവിച്ചു തെളിഞ്ഞ സുവർണ്ണകാലത്തെ വീണ്ടും ഉയിർപ്പിക്കാനുള്ള ഒരു യത്‌നംകൂടിയാണിത്. ജാതിയുടെയോ വർഗ്ഗത്തിന്റെയോ അതിർവരമ്പുകളില്ലാത്ത മലയാൺമയുടെ പുണ്യം നമുക്കങ്ങിനെ വീണ്ടെടുക്കാം.
നമ്മെ തൊടുന്ന ഏതു പ്രതിസന്ധിക്കും അതിൽ ഉത്തരമുണ്ട്, പ്രശ്നപരിഹാരമുണ്ട്. അങ്ങിനെയാണ് ഇന്നു കാണുന്ന കേരളം പുനസൃഷ്ടിച്ചതെന്ന് ഓർക്കണം.
ആ മലയാണ്മയുടെ ആകത്തുക സമാഹരിക്കാനുള്ള ശ്രമമാണ് എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ എന്ന ഗ്രന്ഥസമുച്ചയം. നമ്മുടെ പൂർവികർ ഏൽപ്പിച്ചു പോയ സർവ്വ വിഷയങ്ങളിലുമുള്ള നാട്ടറിവുകൾ ഇവിടെ അതിന്റെ തന്നത് നൈർമല്യത്തോടെ സമാഹരിച്ചിരിക്കുന്നു. കൈയ്യേൽക്കുക.
വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു. ജനറല്‍ എഡിറ്റര്‍: സി. ആര്‍. രാജഗോപാലന്‍. നാട്ടുകാരണവര്‍മാരുടെയും പ്രഗല്ഭരായ ഗവേഷകരുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ആധികാരികവും മൗലികവുമായ കൃതി 3,500 പേജുകളോട് കൂടി മൂന്ന് വാല്യങ്ങളിലായാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. 4,000 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 10,000 പേര്‍ക്ക് സൗജന്യ വിലയായ 2,499 രൂപയ്ക്ക് സ്വന്തമാക്കാം.
ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/ennum-kathusookshikkenda-nattarivukal
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
Comments are closed.