DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ബുക്കിംഗ് തുടരുന്നു; ഒരുവട്ടംകൂടി-എന്റെ പാഠപുസ്തകങ്ങള്‍

കുട്ടികളായിരുന്നപ്പോള്‍ നമ്മള്‍ ഓരോരുത്തരേയും ഏറെ സ്വാധീനിച്ചവയാണ് നാം പഠിച്ച മലയാളം പാഠപുസ്തകങ്ങള്‍. നമ്മെ അറിവിന്റേയും അക്ഷരങ്ങളുടേയും സാഹിത്യത്തിന്റേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ മധുരവികാരമായിരുന്നു ആ പാഠപുസ്തകങ്ങള്‍.

ഓര്‍മ്മയില്ലേ ആ കാലം…വള്ളിനിക്കറിന്റെ കീശയിലും കണക്കുപെട്ടിയിലും നിധി പോലെ സൂക്ഷിച്ച കുറ്റിപ്പെന്‍സിലുകള്‍… വലിച്ചു വാരി പുസ്തകങ്ങള്‍ നിറച്ച് എടുത്തോടിയ അലുമിനിയം പെട്ടി… തട്ടികയിട്ടു പകുത്ത ക്ലാസ് മുറിയിലെ ആടുന്ന ബെഞ്ചും ഡസ്‌കും, അല്പം തെളിഞ്ഞു നിന്ന് നമ്മെ തുറിച്ചു നോക്കിയ ബ്ലാക്ക് ബോര്‍ഡ്… അതിന്റെ മുകളറ്റത്ത് ചോക്കുകൊണ്ടെഴുതിയ ക്ലാസും ഡിവിഷനും ഹാജര്‍ നിലയും…ക്ലാസ് സമയത്ത് ടീച്ചര്‍മാര്‍ക്കും മാഷന്‍മാര്‍ക്കും ബോര്‍ഡ് മായ്ക്കാനും അല്ലാത്തപ്പോള്‍ നമ്മള്‍ക്ക് എറിഞ്ഞു കളിക്കാനുമുള്ള ചോക്കുപൊടി പുരണ്ട ഡസ്റ്റര്‍… പൊതിഞ്ഞും പൊതിയാതെയും ചട്ടയും പുറങ്ങളും നഷ്ടപ്പെട്ട വക്കു മങ്ങിയ പുസ്തകങ്ങള്‍…കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങള്‍ വായിച്ചാസ്വദിക്കാന്‍ ഇതാ ഒരു അപൂര്‍വ്വ അവസരം.

“തിങ്കളും താരങ്ങളും തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം.”

“കട കട കട കാളവണ്ടി
കിണി കിണി കിണി സൈക്കിള്‍ വണ്ടി
പോപ്പോ പോപ്പോ മോട്ടോര്‍ വണ്ടി
പോപ്പോ പോപ്പോ മോട്ടോര്‍ വണ്ടി
ഝുക് ഝുക് ഝുക് ഝുക് തീവണ്ടി….”

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ നാം ഈണത്തില്‍ ചൊല്ലിപ്പഠിച്ചു രസിച്ച പദ്യഭാഗങ്ങള്‍…

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും…

രാവിലെകളിലെ അസംബ്ലിയില്‍ വരിവരിയായി നിന്ന് ചൊല്ലിക്കേട്ട പ്രാര്‍ത്ഥനകള്‍…

ക്ലീ ക്ലീ ക്ലീ-ക്രൂ ക്രൂ ക്രൂ!
എവിടുന്നാണീ ശബ്ദം?
സുരേശ് തിരിഞ്ഞു നോക്കി.
അതാ മുറ്റത്തൊരു മൈന.
കറുപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള തൂവല്‍.
കഴുത്തും തലയും തനിക്കറുപ്പ്. മഞ്ഞക്കൊക്ക്.
കണ്ണിനുതാഴത്തുമുണ്ട് മഞ്ഞ നിറം…

പരിസരപഠനത്തിലൂെട ചുറ്റുപാടുകെളക്കുറിച്ച് കൂടുതല്‍ക്കൂടുതല്‍ അറിഞ്ഞുവളര്‍ന്ന നാളുകള്‍…

മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറു ഗണം
പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം
മാറാതോരോ ഗണത്തിലും
നടുക്കു യതി പദാദി
പ്പൊരുത്തമിതു കേകയാം

വൃത്തവും അലങ്കാരവും കാരകവും തദ്ധിതവും തട്ടിത്തെറിപ്പിച്ച വ്യാകരണ ക്ലാസുകള്‍

സര്‍ക്കസും പോരാട്ടവും ഒരു കുടയും കുഞ്ഞുപെങ്ങളും…

വായനയുടെ വലിയാകാശങ്ങളിലേക്ക് നമ്മെ തുറന്നുവിട്ട ഉപപാഠപുസ്തകങ്ങള്‍…

പോകാം നമുക്ക് ഒരു വട്ടം കൂടി ആ പാഠപുസ്തകങ്ങളിലൂടെ. പൊയ്‌പ്പോയ കുട്ടിക്കാലത്തെ ഒരു വട്ടം കൂടി ഡിസി ബുക്‌സ് ഇതാ നിങ്ങള്‍ക്കു തിരികെ നല്‍കുന്നു. ‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍‘ കൊതിയോടെ വായിക്കാനും ആസ്വദിക്കാനും മലയാളിക്കിതാ ഒരു സുവര്‍ണാവസരം.

പരീക്ഷാപ്പേടിയോടെ കാണാപ്പാഠം ഉരുവിട്ടുചൊല്ലിയ പദ്യങ്ങള്‍ പേടിയില്ലാതെ ഒരു വട്ടം കൂടി ചൊല്ലിപ്പഠിക്കാം. പഴയ വിദ്യാലയ സ്മരണകള്‍ ഓര്‍ത്തെടുത്തു രസിക്കാം. മലയാള ഭാഷ വ്യാകരണസഹിതം വീട്ടിലിരുന്നു പഠിക്കാം. എഴുത്തുകാരും അദ്ധ്യാപകരും ഭാഷാ വിദഗ്ദ്ധരും തയ്യാറാക്കിയ കാലം നമിക്കുന്ന പാഠഭാഗങ്ങള്‍ എല്ലാ തലമുറകള്‍ക്കുമായി ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു. പഠിച്ച വിദ്യാലയങ്ങള്‍ക്കും പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും നിങ്ങള്‍ക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച ഉപഹാരം. ഭാഷാദ്ധ്യാപകര്‍ക്ക് എക്കാലത്തേയും വലിയ റഫറന്‍സ് ഗ്രന്ഥം.

ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. മൂന്ന് വാല്യങ്ങളിലായി 3333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഉറപ്പാക്കൂ…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍- ഉള്ളടക്കം

1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.

2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.

3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.

4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.

5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.

3333 രൂപ മുഖവിലയുള്ള പുസ്തകത്തിന് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപക്ക് ലഭ്യമാകും. ഒപ്പം 1000 DC REWARD POINTS ലഭിക്കുന്നു.രണ്ടു തവണ (1000+999)( 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500DC REWARD POINTS ലഭിക്കുന്നു). മൂന്നു തവണ(1000+600+600)=2200 രൂപ( 90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 DC REWARD POINTS ലഭിക്കുന്നു.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ബുക്കിംഗിന് വിളിക്കൂ: 9947055000, 9946108781, വാട്‌സ് ആപ് നമ്പര്‍- 9946109449

ഓണ്‍ലൈനില്‍: http://prepublication.dcbooks.com/product/oru-vattam-koodi , https://onlinestore.dcbooks.com/books/oru-vattam-koodi-ente-paada-pusthakangal

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

പാഠഭാഗങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ പുസ്തകങ്ങള്‍ക്കൊപ്പം ക്യൂ.ആര്‍ കോഡ് കൂടി ലഭ്യമാണ്.

Comments are closed.