DCBOOKS
Malayalam News Literature Website

‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം’; ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ ഡോ.കെ.രാജശേഖരന്‍ നായര്‍

പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ കുറിച്ചും ചരിത്രത്തിന്റെ ഭാഗമായ അപൂർവ വ്യക്തിത്വങ്ങളെ കുറിച്ചും വിശദീകരിച്ച് ഡോ. കെ. രാജശേഖരൻ നായർ. ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഡീരോഗചികിത്സകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ.കെ.രാജശേഖരന്‍ നായര്‍.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം’, പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.