എ. ആർ. റഹ്മാന്റെ മിനിമലിസം, ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ ഹരീഷ് ശിവരാമകൃഷ്ണനും മനോജ് കുറൂരും
കർണ്ണാടക സംഗീതത്തിലെ ശുദ്ധി സങ്കല്‌പം അടിസ്ഥാനരഹിതമാണെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ. ഡി സി ബുക്സിന്റെ പോഡ്കാസ്റ്റായ ഗാലി പ്രൂഫിൽ മനോജ് കുറൂരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ രാഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായാണ് ആലപിക്കുന്നത്. നാടുകളുടെ പ്രകൃതിയും ചരിത്രവും ആലാപന ശൈലിയെ സ്വാധീനിക്കുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു. പാട്ടിൽ മിനിമലിസം വിസ്മയകരമായി പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകാനാണ് എ. റഹ്മാനെന്നും ഹരീഷ് പറഞ്ഞു.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:
Comments are closed.