വൈദ്യശാസ്ത്രത്തിന്റെ ഭാവി, പുതിയ മരുന്നുകളും, ചികിത്സാ രീതികളും ; ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ ഡോ. സി രാംചന്ദ് , മംമ്ത മോഹൻദാസ്
കാന്‍സര്‍ ബാധിച്ച സന്ദര്‍ഭത്തിലെ അവിശ്വസനീയ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്. ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫ് , കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സ്പെഷ്യൽ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മംമ്ത. ഒരു ഡോക്ടറിലേക്ക് പോകുന്നതിനുമുമ്പ് ഗവേഷകരാല്‍ ഒരു പഠനം നടത്തണം. അതുവഴി രോഗിയുടെ ചികിത്സയ്ക്ക് പിന്നിലെ ശാസ്ത്രം മനസിലാക്കുന്നത് എളുപ്പമാകുമെന്നും മമ്ത പറഞ്ഞു. ഡോ. സി.രാംചന്ദും ചർച്ചയിൽ പങ്കെടുത്തു.
വൈദ്യശാസ്ത്രരംഗത്ത് കൃത്രിമബുദ്ധി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡോ രാംചന്ത് എസ് പറഞ്ഞു. വൈദ്യശാസ്ത്രരംഗത്ത് ചില കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ മനുഷ്യരെന്ന നിലയില്‍ നാം എത്രത്തോളം പിന്നിലാണ്. സാങ്കേതികവിദ്യ വളരെ വേഗത്തില്‍ മുന്നേറുന്നുവെന്നും സമീപ ഭാവിയില്‍ 3 ഡി പ്രിന്റിംഗ്, പ്രോട്ടീന്‍ കുത്തിവയ്പ്പുകള്‍ എന്നിവയുടെ സഹായത്തോടെ രോഗങ്ങളെ ചികിത്സിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:
Comments are closed.