DCBOOKS
Malayalam News Literature Website

സദ്ഗുരുവുമായി ജീവിതാനന്ദത്തെക്കുറിച്ച് ചർച്ച ചെയ്ത് ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ മഞ്ജു വാര്യർ

ജീവിതാനന്ദത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചു നടി മഞ്ജു വാര്യർ. സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവനുമായി ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. ഒരു ഇന്ത്യൻ യോഗിയും ദിവ്യജ്ഞാനിയുമാണ്‌ സദ്‍ഗുരു. ആഗ്രഹങ്ങളാണ് മനുഷ്യന്റെ സന്തോഷം ഇല്ലാതാക്കുന്നതെന്നും എല്ലാ സന്തോഷങ്ങളും എക്കാലത്തും സാക്ഷാത്കരിക്കപ്പെട്ട ഒരു മനുഷ്യനും കേവലം ഒരു ആഗ്രഹം സാക്ഷാത്കരിക്കപ്പെടാതെ പോയാൽ അയാൾ അസുന്തഷ്ടനാകുമെന്നും മഞ്ജുവാര്യരുടെ ചോദ്യത്തിന് സദ്ഗുരു മറുപടിപറഞ്ഞു. ആനന്ദംകണ്ടെത്തുന്നതിനെകുറിച്ചുള്ള സംശയങ്ങളുമായി മഞ്ജുവും ചര്‍ച്ചയിൽ സജീവമായിരുന്നു.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.