കുട്ടിവായനക്കാര്‍ക്കായി ഇതാ 8 കുട്ടിപുസ്തകങ്ങള്‍!
കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR– ലുള്ളത്. ഇന്ന് പുസ്തകങ്ങള്‍ 23%- 25% വിലക്കുറവില്‍ സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
മിഠായിപ്പൊതി, സുമംഗല മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് മിഠായിപ്പൊതി.കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്.
അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും കഥകൾ കേൾക്കാനും വായിക്കാനും ഇഷ്ടപെടുന്ന കൊച്ചുകൂട്ടുകാർക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതക കഥകൾ ബഹുവർണ ചിത്രങ്ങളോടെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നു .കാലങ്ങളോളം സൂക്ഷിച്ച് വെക്കാവുന്ന സമാഹാരം .
നാം ചങ്ങല പൊട്ടിച്ച കഥ, കെ തായാട്ട് പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതിചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണിത്. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികള്‍ക്ക് ഇത് വായിച്ചുപോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂര്‍ത്തങ്ങളെപ്പറ്റിയും മൂര്‍ത്തമായ ധാരണയുണ്ടാക്കാന്‍ ഈ ഗ്രന്ഥത്തിനു കഴിയും.
നല്ല അയല്‍ക്കാരനും മറ്റു ബൈബിള്‍കഥകളും, സിപ്പി പള്ളിപ്പുറം ബൈബിളിലെ അനശ്വരമായ കഥ സഞ്ചയത്തിൽ നിന്നും കുട്ടികൾക്കായി സമാഹരിച്ച സാരോപദേശ കഥകൾ.
മഴവില്ലുകളുടെ ലോകം, റസ്‌കിന്‍ ബോണ്ട് റസ്‌കിൻ ബോണ്ടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഏതു പ്രായത്തിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന വൈവിദ്ധ്യമാർന്ന കഥകളാണ് ഇതിലുള്ളത്. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഓർമ്മയിൽ സൂക്ഷിക്കാനും ചിന്തിക്കാനും പറ്റിയ കഥകളും കഥാപാത്രങ്ങളും നമുക്കു സമ്മാനിച്ച ആളാണ് റസ്‌കിൻ ബോണ്ട്. മനോഹരങ്ങളായ രേഖാചിത്രങ്ങളും രസകരമായ നിരവധി കഥാപാത്രങ്ങളും നിറഞ്ഞുനില്ക്കുന്ന ഇതിലെ ഓരോ കഥകളും കുട്ടികൾ വായിച്ചിരിക്കേണ്ടവയാണ്.
പഞ്ചതന്ത്രകഥകള്‍, സുമംഗല അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.
രണ്ടു കാന്താരിക്കുട്ടികള്‍ അഗ്നിപര്‍വ്വതത്തില്‍, പ്രൊഫ. എസ്. ശിവദാസ് ഈ യാത്രാവിവരണം നിങ്ങളെ അത്ഭുതങ്ങളിലേക്കാണ് ക്ഷണിക്കുന്നത്; ഒരിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അഗ്നപര്‍വ്വതത്തില്‍ രണ്ടു കാന്താരിക്കുട്ടികളുണ്ട്, അവരുടെ ആകാംക്ഷകളെയും ചിന്തകളെയും തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ ആഖ്യാനം.കണ്ടിട്ടില്ലാത്ത വിസ്മയലോകത്തേക്ക്. ഇന്‍ഡോനേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും അവിടത്തെ ജീവിതവുമെല്ലാം ഒരു മാന്ത്രിക കഥപോലെ എസ്.ശിവദാസ് വിവരിക്കുന്നു. കുട്ടികളുടെ മനസ്സറിഞ്ഞുകൊണ്ട്,വായിച്ചാലും വായിച്ചാലും കൊതിതീരാത്ത യാത്രാവിവരണം!
365 കുഞ്ഞുകഥകള്‍, അഷിത മലയാളത്തിന്റെ കുഞ്ഞുങ്ങള്‍ക്ക് കൊല്ലത്തില്‍ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാനുള്ള കഥകള്‍. കുട്ടികളുടെ ഭാവനയെ ജ്വലിപ്പിക്കുന്ന കൃതി.
Comments are closed.