കടല്‍ കടന്ന വായനകള്‍, വിവര്‍ത്തനകൃതികളിലെ 8 മാസ്റ്റര്‍പീസുകള്‍!
ലോകത്തിലെ ഇതിഹാസമായി മാറിയ 8 വിവര്‍ത്തനകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. 25% വരെ വിലക്കുറവില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.
ഇന്നത്തെ പുസ്തകങ്ങളെക്കുറിച്ച്
ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ മാസ്റ്റര്‍പീസ് നോവല്‍. മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില്‍ കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്‍. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.
കോളറക്കാലത്തെ പ്രണയം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരന്‍ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രിക സൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിദമായ മരണത്തിന്റെയും അന്തരീക്ഷം. വര്‍ത്തമാന രാഷ്ട്രീയാവസ്ഥകളുടെ വിമര്‍ശനോദ്ദിഷ്ടമായ ആഖ്യാനകൗശലം.
ആല്‍കെമിസ്റ്റ് , പൗലോ കൊയ്‌ലോ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.
ഗോഡ്ഫാദര്‍, മാരിയോ പൂസോ പരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തില്‍. വിവര്‍ത്തനം – ജോര്‍ജ് പുല്ലാട്ട്
Comments are closed.