സമകാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന രചനകള്‍!
സമകാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന രചനകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍. 23%- 25% വിലക്കുറവില്‍
പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
റഷ് അവറിലെ പുസ്തകങ്ങളെ പരിചയപ്പെടാം
ബുദ്ധനെ എറിഞ്ഞ കല്ല്, രവിചന്ദ്രന്‍ സി കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധംതന്നെ റദ്ദാക്കപ്പെടുമായിരു ന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെ ക്കുറിച്ച് ഗീതയും നിശ്ശ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മ കതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്ത്വികതലത്തില്‍ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗമായ ‘ഗീതയും മായയും’ ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. ‘വ്യാഖ്യാന ഫാക്ടറി’യിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെ ന്നും ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാ ണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു.
കൈരളിയുടെ കഥ, എന്‍ കൃഷ്ണപിള്ള മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രന്ഥം. ഭാഷാഗവേഷകര്‍ക്കും ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പത്രാധിപന്മാര്‍ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗയോഗ്യമായ കൃതി. മലയാളത്തിന്റെ വിശുദ്ധ വേദപുസ്തകം. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി.
എഴുമാറ്റൂരിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ഡോ. എഴുമാറ്റൂര്‍ രാജരാജവര്‍മ്മ ഭാഷയുടെയും സാഹിത്യത്തിന്റെയും വിവിധ വൈജ്ഞാനികമേഖലയിലൂടെ സഞ്ചരിക്കുന്ന ഒരെഴുത്തുകാരന്റെ തിരഞ്ഞെടുത്ത 108 പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ വിശിഷ്ട ഗ്രന്ഥം. മലയാളസാഹിത്യവിജ്ഞാനത്തെ സമ്പുഷ്ടമാക്കുന്ന ഈ ഗ്രന്ഥം ഭാഷാസാഹിത്യത്തിനു ലഭിച്ച മികച്ച ഉപലബ്ധിയാണ്.
സി.ജെ തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം, ഡോ എ റസലുദീന്‍ ഒരു നാടകകാരനെന്ന നിലയില്‍ സി.ജെ. തോമസിന്റെ വളര്‍ച്ചയും പരിണാമവും വിലയിരുത്തുന്ന പഠനം. നാടകങ്ങളിലൂടെ സി.ജെ. തോമസിന്റെ ആന്തരികജീവിതം എന്തായിരുന്നുവെന്നും അത് ബാഹ്യജീവിതവുമായി എങ്ങനെയൊക്കെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുവെന്നും സസൂക്ഷ്മം അന്വേഷിക്കുന്നു. നാലു ഭാഗങ്ങളാണ് ഈ പഠനത്തിനുള്ളത്. ആദ്യഭാഗം സി.ജെ.യുടെ പാരമ്പര്യത്തിന്റെ വേരുകള്‍ അന്വേഷിക്കുന്നു. സി.ജെ.യുടെ രചനകളിലെ കാല്പനികസവിശേഷതകളാണ് രണ്ടാം ഭാഗത്തില്‍ പരിശോധിക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ സമ്പൂര്‍ണ്ണത എങ്ങനെ സി.ജെ.യില്‍ പ്രകടമാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ വിഷയം. സര്‍ഗ്ഗശേഷി വറ്റിയ സി.ജെ.യുടെ അവസാനകാലങ്ങള്‍ നാലാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു.
സുസ്ഥിര കേരളത്തിന് ഒരു ഹരിതരേഖ, വിഎസ് വിജയന്‍, ലളിത വിജയന്‍ നാം പുരോഗതി എന്നു പറയുന്നത് ക്രൂരമായ ചൂഷണം മാത്രമാണെന്ന് ഇന്നറിയുന്നു. ഈ അവസരത്തിലാണ് നന്മമാത്രം വിചാരിക്കുന്ന എന്റെ സുഹൃത്തുക്കള്‍ കേരളത്തിന്റെ ഹരിതവികസനത്തിനുവേണ്ട രൂപരേഖകള്‍ തയ്യാറാക്കുന്നത്. – സുഗതകുമാരി. ഇനിയും ശേഷിക്കുന്ന പ്രകൃതിയെ വരും തലമുറയ്ക്കുവേണ്ടി നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള വികസനപാഠങ്ങള്‍.
മലയാളി ഒരു ജനിതക വായന: കേരളീയരുടെ ജനിതക ചരിത്രം, കെ സേതുരാമന്‍ “മലയാളി ഒരു ജനിതകവായന” എന്ന ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ആദിമ കുടിയേറ്റം മുതല്‍ ആധുനിക സമൂഹരൂപീകരണം വരെയുള്ള എല്ലാ സകല ചരിത്രപ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു. ആരാണ് മലയാളി? എവിടെനിന്ന് കേരളക്കരയില്‍ എത്തി? എങ്ങനെ വ്യത്യസ്തമായ ജാതിസമൂഹങ്ങളായി മാറി? ജാതിസമൂഹങ്ങള്‍ തമ്മില്‍ ജനിതകബന്ധമുണ്ടേ?ാ? മലയാള ഭാഷയുടെ പരിണാമം എങ്ങനെയായിരുന്നു? രാഷ്ട്രീയ ഘടന എങ്ങനെ രൂപപ്പെട്ടു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. നിലവിലുള്ള ജാതീയ കുടിയേറ്റ ചരിത്രാഖ്യാനത്തിന് വിരുദ്ധമായി ഏക സമൂഹത്തില്‍നിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതകപഠനങ്ങളുടെയും ചരിത്ര തെളിവുകളുടെയും, സാഹിത്യ പുനര്‍ വായനയിലൂടെയും സമര്‍ത്ഥിക്കുകയാണ് കെ. സേതുരാമന്‍ ഐ.പി.എസ്.
ആയിരം പാദസരങ്ങള്‍, ടി പി ശാസ്തമംഗലം ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.വയലാര്‍ ഗാനങ്ങളിലെ കല്പനാവൈചിത്ര്യങ്ങള്‍, സ്ത്രീസങ്കല്പം, പ്രണയസാഫല്യങ്ങള്‍, പ്രേമഭംഗങ്ങള്‍, ആദ്ധ്യാത്മിക ഭാവങ്ങള്‍, വിപ്ലവചിന്തകള്‍, പ്രകൃതി-പരിസ്ഥിതി വീക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആസ്വാദ്യകരമായി അവതരിപ്പിക്കുകയാണിവിടെ. ഇത്തരമൊരു പഠനം മലയാളത്തിലാദ്യം.
Comments are closed.