DCBOOKS
Malayalam News Literature Website

ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ 8 വിവര്‍ത്തനകൃതികള്‍

Rush Hours
Rush Hours

ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ 8 വിവര്‍ത്തനകൃതികള്‍ ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 23% മുതല്‍ 25% വരെ വിലക്കുറവിലാണ് പുസ്തകങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

റഷ് അവറിലെ കൃതികള്‍ പരിചയപ്പെടാം

Textഡാവിഞ്ചി കോഡ്, ഡാന്‍ ബ്രൗണ്‍ പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍സന്ദേശം ലഭിക്കുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പൊലീസ് കാണുന്നു– ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെചിത്രങ്ങളിലേക്കാണ് അത് ലാങ്ഡണെ നയിച്ചത്. വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്‌റ്റോളജിസ്റ്റും ലാങ്ഡണൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കണ്ടുന്നസൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യ സംഘത്തില്‍ അംഗമായിരുന്നു ഴാക് സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്ടര്‍യൂഗോ, സര്‍ ഐസക് ന്യൂട്ടന്‍, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര്‍ തന്റെ ജീവിതം ബലി കൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലാങ്ഡണും സോഫിയും കോഡിന്റെ ചുരുളഴി ക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം — വിസ്മയാവഹമായ ചരി്രതസ ത്യം – എന്നെന്നേക്കുമായി നഷ്ടപ്പെടും… അവിസ്മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍. വിവര്‍ത്തകര്‍: ജോമി തോമസ്, ആര്‍. ഗോപീകൃഷ്ണന്‍.

അത്യാനന്ദത്തിന്റെ ദൈവവൃത്തി, അരുന്ധതി റോയി അത്യാനന്ദത്തിന്റെ ദൈവവൃത്തി Textഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും ആ കഥ നമ്മള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. തങ്ങള്‍ ജീവിച്ച ലോകത്താല്‍ തകര്‍ക്കപ്പെട്ടവരും പിന്നീട് രക്ഷപ്പെട്ട് പ്രത്യാശയുടെ പിന്‍ബലത്താല്‍ സ്വയം വീണ്ടെടുത്തവരുമാണ് ഇതിലെ നായകര്‍. അക്കാരണം കൊണ്ടുതന്നെ അവര്‍ ദൃഢതയുള്ളവരും ദുര്‍ബ്ബലരുമാണ്, കീഴടങ്ങാന്‍ ഒരിക്കലും തയ്യാറുമല്ല. ഈ ചേതോഹരവും പ്രൗഢവുമായ കൃതി, ഒരു നോവലിന് എന്താണു സാധിക്കുന്നതെന്നതിനെ പുനഃനിര്‍മ്മിക്കുകയാണ്. കൂടാതെ ഓരോ താളും അരുന്ധതി റോയി എന്ന അനുഗൃഹീത എഴുത്തുകാരിയുടെ അത്ഭുതകരമായ രചനാവൈഭവത്തിന്റെ നേര്‍സാക്ഷ്യവുമാകുന്നു. വിവര്‍ത്തനം- ജോണി എം.എല്‍

Textക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, നിക്കോസ് കാസാന്‍ദ്‌സാകീസ് വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാര്‍ത്തിയ കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മനോഹരമായ വിവര്‍ത്തനം. വിവര്‍ത്തനം-കെ.സി. വില്‍സണ്‍

ഹിപ്പി, പൗലോ കൊയ്‌ലോ വിശ്വസാഹിത്യകാരനായ പൗലോ Textകൊയ്‌ലോ, തന്റെ ആത്മകഥാപരമായ നോവലിലൂടെ സമാധാനത്തെയും സംഗീതത്തെയും പ്രണയിച്ച, അധികാരവർഗ്ഗത്തെ വെല്ലുവിളിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കാലത്തിലേക്ക്, ഹിപ്പികളുടെ ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. യുവാവായിരുന്ന പൗലോ എഴുത്തുകാരനാകണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ, സ്വാതന്ത്ര്യവും ജീവിതത്തിന്റെ അർത്ഥവും തേടിയുള്ള യാത്ര തുടങ്ങുന്നു. ആംസ്റ്റർഡാമിൽവെച്ച് കണ്ടുമുട്ടുന്ന കാർല എന്ന യുവതി, യൂറോപ്പിലൂടെയും മധ്യേഷ്യയിലൂടെയും സഞ്ചരിച്ച് കാഠ്മണ്ഡുവിൽ എത്തുന്ന മാന്ത്രികവണ്ടിയെക്കുറിച്ച് അവനോട് പറയുന്നു. തന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റിമറിച്ച ആ സാഹസികയാത്രയ്ക്ക് പൗലോ ഒരുങ്ങി.

Textഡെവിള്‍സ്, ഫിയോദര്‍ ദസ്തയേവ്‌സ്‌കി പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യയിൽ ഉടലെടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന നോവൽ. സാമ്രാജ്യത്വ റഷ്യയിൽ വിപ്ലവകാരികളായ ജനാധിപത്യവാദികളുടെ ഉടലെടുക്കൽ വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും വഴിതെളിച്ചു. പരിഷ്‌കരണവാദികളെയും യാഥാസ്ഥിതികവാദികളെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ, ഫ്യോദോർഡോസ്റ്റൊയേവ്‌സ്‌കി എന്ന അതുല്യ സാഹിത്യപ്രതിഭ, റഷ്യൻ രാഷ്ട്രീയ ചരിത്രത്തെ, ആക്ഷേപഹാസ്യ സങ്കേതത്തിലൂടെ, വായനക്കാർക്കുമുൻപിൽ തുറന്നു വയ്ക്കുന്നു.

അന്നാ കരെനീന, ലിയോ ടോള്‍സ്‌റ്റോയ് വിവാഹിതയും ഒരു Textകുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്‌റ്റോയ് ചിത്രീകരിച്ചത്. ടോള്‍ സ്‌റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്‍ഫര്‍ണോ, ഡാന്‍ ബ്രൗണ്‍ ഡാ വിഞ്ചി കോഡ് മാലാഖമാരും ചെകുത്താന്മാരും എന്നീ വിഖ്യാത കൃതികള്ക്കു ശേഷം മറ്റൊരു റോബര്ട്ട് ലാങ്ഡണ് നോവല്. ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും Textഅനുയോജ്യമാംവിധം ചാലിച്ച് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്തലങ്ങള് സൃഷ്ടിച്ച ഡാന് ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്. തലയ്ക്കു വെടിയേറ്റ് ഒരു അര്ദ്ധരാത്രിയില് ഇറ്റലിയിലെ ഫ്ളോറന്സില് ഉറക്കമുണര്ന്ന ഹാര്വാര്ഡിലെ സിംബോളജി പ്രൊഫസ്സര് റോബര്ട്ട് ലാങ്ഡണ് തനിക്കു കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂറില് നടന്നതൊന്നും താന് എന്തിന് എങ്ങനെ ഇറ്റലിയില് എത്തി എന്നതുള്പ്പെടെ ഓര്മ്മയില്ലെന്ന് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. തന്റെ ജീവന് രക്ഷിച്ച സിയന്ന ബ്രൂക്സ് എന്ന വനിതാ ഡോക്ടറോടൊപ്പം ലാങ്ഡണ് നടത്തുന്ന അന്വേഷണവും പ്രത്യക്ഷത്തില് ഒരു കാരണവുമില്ലാതെ തന്നെ പിന്തുടരുന്ന ഒരു പെണ്കൊലയാളിയില്നിന്നും മറ്റൊരു ഗൂഢസംഘത്തില്നിന്നുമുള്ള ഒളിച്ചോട്ടത്തിനുമിടയില് ലോകാവസാനത്തിനുതന്നെ കാരണമാകുന്നൊരു ക്യുെണ്ടത്തലിനൊരുമ്പെട്ട ദാന്തെയുടെ ഇന്ഫര്ണോ എന്ന കാവ്യത്തിന്റെ ആരാധകനായ ഭ്രാന്തന് ശാസ്ത്രകാരനുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യസൂചകങ്ങളുടെ കെട്ടുകള് അഴിക്കുന്നു. ഒപ്പംതന്നെ ലോകാരോഗ്യസംഘടന ഏല്പിച്ച വലിയൊരു രക്ഷാദൗത്യവും നിറവേറ്റുന്നു. കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊ്യുണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തര കൃതി.

വൈറ്റ് ഫാങ്, ജാക്ക് ലണ്ടന്‍  യൂക്കോണിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരി Textചെന്നായക്ക് പിറന്ന വൈറ്റ് ഫാങ് എന്ന ചെന്നായക്കുട്ടിയുടെ കഥ. തീരെച്ചെറുപ്പത്തിലെ അനാഥനായ അവൻ കാടിന്റെ ക്രൂരമായ നിയമം അവനും പഠിച്ചു- കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക. പക്ഷേ അവന്റെ മനസ്സിലും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വികാരം മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ക്രൂരരായ മനുഷ്യരുടെ കൈയ്യിലകപ്പെട്ട വൈറ്റ് ഫാങ്ങിന് അവയെല്ലാം നിഷേധിക്കപ്പെട്ടു. അവൻ നിലനിൽപ്പിനായുള്ള പോരാട്ടം ആരംഭിക്കുകയായി. കാടിന്റെ വിളി എന്ന അനശ്വരകൃതിയ്ക്ക് ശേഷം ജാക്ക് ലണ്ടന്റെ തൂലികയിൽനിന്നും പിറന്ന മറ്റൊരു ക്ലാസിക്.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.