എഴുത്തിലെ പെണ്‍കരുത്ത്, കരുത്തുറ്റ 8 പെണ്ണെഴുത്തുകള്‍!
കരുത്തുറ്റ 8 പെണ്ണെഴുത്തുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR! സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിക്കാനും, സ്ത്രീകളുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാനും പലരും ആയുധമാക്കിയത് ശക്തമായ അക്ഷരങ്ങളെയായിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത 8 കൃതികളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.
റഷ് അവറിലെ കൃതികള്‍ പരിചയപ്പെടാം
ബുധിനി, സാറാ ജോസഫ് ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.
അത്യാനന്ദത്തിന്റെ ദൈവവൃത്തി, അരുന്ധതി റോയി അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും ആ കഥ നമ്മള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. തങ്ങള്‍ ജീവിച്ച ലോകത്താല്‍ തകര്‍ക്കപ്പെട്ടവരും പിന്നീട് രക്ഷപ്പെട്ട് പ്രത്യാശയുടെ പിന്‍ബലത്താല്‍ സ്വയം വീണ്ടെടുത്തവരുമാണ് ഇതിലെ നായകര്‍. അക്കാരണം കൊണ്ടുതന്നെ അവര്‍ ദൃഢതയുള്ളവരും ദുര്‍ബ്ബലരുമാണ്, കീഴടങ്ങാന്‍ ഒരിക്കലും തയ്യാറുമല്ല. ഈ ചേതോഹരവും പ്രൗഢവുമായ കൃതി, ഒരു നോവലിന് എന്താണു സാധിക്കുന്നതെന്നതിനെ പുനഃനിര്‍മ്മിക്കുകയാണ്. കൂടാതെ ഓരോ താളും അരുന്ധതി റോയി എന്ന അനുഗൃഹീത എഴുത്തുകാരിയുടെ അത്ഭുതകരമായ രചനാവൈഭവത്തിന്റെ നേര്‍സാക്ഷ്യവുമാകുന്നു. വിവര്‍ത്തനം- ജോണി എം.എല്‍.
കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീമുന്നേറ്റങ്ങള്‍, സി.എസ്. ചന്ദ്രിക ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും നമ്മള്‍ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണിക്കുമ്പോഴും ആ മാറ്റങ്ങള്‍ ഇന്നത്തെ സ്ത്രീക്ക് എത്രത്തോളം രക്ഷ നല്‍കുന്നു എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഇതൊരു സ്ത്രീപക്ഷ രചനയല്ല, മറിച്ച്, കേരളചരിത്ര രചനയില്‍ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങള്‍ ചേര്‍ത്തുവച്ചതാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.
ദ്രൗപതി, പ്രതിഭാ റായ് ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷു ബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ട ത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്‍ക്കെതിരേ പോരാടുന്ന സ്ത്രീചിത്ത ത്തിന്റെ ആവിഷ്‌കാരമാണിത്. ലോകത്തെമ്പാ ടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി സംസാരി ക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു.
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കെ ആര്‍ മീര ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍– സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു–സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.
നടവഴിയിലെ നേരുകള്‍, ഷെമി ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയില് ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള് താണ്ടേണ്ടിവന്ന ഒരു പെണ്കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരും വെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്മ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില് സാധിക്കുന്നു. വടക്കേ മലബാറിലെ മുസ്ലിംജീവിതാവസ്ഥയുടെ ഒരു നേര്ക്കാഴ്ച. തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറെ പാഴ്ച്ചെടിപ്പൂക്കളുടെ കഥ.
മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, മാധവിക്കുട്ടി
ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം, ലളിതാംബിക അന്തര്‍ജനം ആദ്യത്തെ കഥകൾ ,തകർന്ന തലമുറ ,കിളി വാതിലിലൂടെ, കൊടുങ്കാറ്റിൽ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, 20 വർഷത്തിന് ശേഷം അഗ്നിപുഷ്പങ്ങൾ, തിരെഞ്ഞെടുത്ത കഥകൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം ,ധീരേന്ന്ദു മാജ്ഉംദരുടെ ‘അമ്മ,പവിത്ര മോതിരം ,കാലത്തിന്റെ ഏടുകൾ ,തുടങ്ങ്യ പ്രശസ്ത സമാഹാരങ്ങളിൽ നിന്നുള്ള കഥകൾ .
Comments are closed.