കുട്ടികളെ വളയാതെ വളരാന്‍ പ്രാപ്തരാക്കുന്ന 8 ബാലസാഹിത്യകൃതികള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇതാ ഒരവസരം കൂടി!
കുട്ടികളെ വളയാതെ വളരാന്‍ പ്രാപ്തരാക്കുന്ന 8 ബാലസാഹിത്യകൃതികള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്ക് ഇതാ ഒരവസരം കൂടി! കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR- ലുള്ളത്. വൈകുന്നേരം മൂന്ന് മണിമുതല്‍ പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- ബൈബിളില്‍ നിന്നും തിരഞ്ഞെടുത്ത 50 കഥകളുടെ മനോഹരമായ ആവിഷ്‌കാരം, ടാനിയ റോസിന്റെ ‘ BIBLE STORIES FOR CHILDREN’
- മൃഗങ്ങള്‍ കഥാപാത്രങ്ങളായി എത്തി ജീവിതത്തിന് ലളിതമായ പാഠങ്ങള്‍ സമ്മാനിക്കുന്ന പുസ്തകം, ബുദ്ധിമാനായ ആട്, തന്ത്രശാലിയായ കുറുക്കന്‍, സിംഹ രാജാവ് തുടങ്ങി നിരവധി പേരുമായി മൃഗരാജ്യത്തിലൂടെ ഒരു യാത്ര ‘FABLES FROM ANIMAL KINGDOM’
- കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍, എം മുകുന്ദന്റെ 12 കഥകളുടെ സമാഹാരം ‘അപ്പം ചുടുന്ന കുങ്കിയമ്മ’
- ഇന്ത്യയിലെ ചരിത്രവ്യക്തിത്വങ്ങളുടെ ജീവിതകഥകള്‍ കുട്ടികള്‍ക്കായി, ‘TALES FROM THE LIVES OF INDIAN LEGENDS’
- കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാര്‍ക്ക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതകഥകള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം, ‘അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും’
- കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീര്‍നായും മാനുമൊക്കെ കഥാപാത്രങ്ങളാകുന്ന റെഡ് ഇന്ത്യന്‍ ഗോത്ര സമൂഹത്തിന്റെ കഥകള്‍, രവി ശൂരനാടിന്റെ ‘101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍’
- കുഞ്ഞുമനസ്സുകള്‍ക്ക് കേള്‍ക്കാനും കേട്ടത് സ്വപ്‌നം കാണാനും അവരുടെ ബുദ്ധിയെ ഉണര്‍ത്താനും ഉതകുന്ന കഥകള്‍, അഷിതയുടെ ‘365 കുഞ്ഞുകഥകള്‍’
- വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം, ‘ലോകബാലകഥകള്‍’
Comments are closed.