മലയാളത്തിലെ അനശ്വരമായ നോവലുകൾക്കൊപ്പം കാലികപ്രസക്തിയുള്ള ലേഖനങ്ങളും!
മലയാളത്തിലെ അനശ്വരമായ നോവലുകൾക്കൊപ്പം കാലികപ്രസക്തിയുള്ള ലേഖനങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ ഇതാ നിങ്ങളുടെ വിരൽതുമ്പിൽ . ഇപ്പോൾ തന്നെ ഇഷ്ടരചനകൾ ഓർഡർ ചെയ്യൂ 23 % മുതൽ 25 % വരെ വിലക്കുറവിൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ.
ഇന്നത്തെ കൃതികൾ ഇതാ
- ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ , സാറാ ജോസഫിന്റെ ‘ബുധിനി ‘
- മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധം പ്രമേയമായ നോവൽ , തകഴി ശിവശങ്കരപിള്ളയുടെ ‘കയർ ‘
- മാന്തളിര്‍ എന്ന ഗ്രാമം, മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്, സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു, അവയ്ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുന്ന നോവൽ ബെന്യാമിന്റെ , ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ‘
- അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരുകയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്റെ രസകരമായ കഥ വി ജെ ജയിംസിന്റെ ‘നിരീശ്വരൻ’
- വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള രചന, ശശി തരൂരീന്റെ ‘ഞാൻ എന്തുകൊണ്ട് ഹിന്ദുവാണ്”
- അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന, ‘ഒരു ദേശത്തിന്റെ കഥ ‘
- അനശ്വര മഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ത്ഥതയുടെയും ഉപഹാരം സുകുമാർ അഴീക്കോടിന്റെ ‘തത്ത്വമസി’
- തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതം, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം ‘
Comments are closed.