DCBOOKS
Malayalam News Literature Website

ജീവചരിത്രം/ആത്മകഥ, പുരാണം, ആരോഗ്യം, ബാലസാഹിത്യം, നോവല്‍!

ആത്മകഥ, ജീവചരിത്രം/ആത്മകഥ, പുരാണം, ആരോഗ്യം, ബാലസാഹിത്യം, നോവല്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന 8 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടൈറ്റിലുകള്‍

നിറഭേദങ്ങള്‍, ഓര്‍ഹന്‍ പാമുക് ഇരുപത്തഞ്ച് വർഷത്തെ തന്റെ സാഹിത്യജീവിതത്തിൽ നിന്നും പാമുക് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ. അദ്ദേഹത്തിന്റെ നൊബേൽ സമ്മാനവേളയിലെ വിഖ്യാത പ്രസംഗവും ഒരു ചെറുകഥയും ഇതിലുൾപ്പെട്ടിട്ടുണ്ട്. കൂടാതെ, പാമുകിന്റെ ആദ്യ യൂറോപ്യൻയാത്ര, പിതാവിന്റെ മരണം, ഈസ്താംൂളിലെ ഭൂകമ്പം എന്നിങ്ങനെയുള്ള ഹൃദയസ്പർശിയായ ജീവിതനിമിഷങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങൾക്കൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു. പാമുക്കിന്റെ ഹൃദ്യമായ രചനാശൈലിയുടെ ഉത്തമോദാഹരണമാണ് ഈ കൃതി.

പുരാണിക് എന്‍സൈക്ലോപീഡിയ  അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ. ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല. ഋഗ്വേദാദികളായ ചതുര്‍വേദങ്ങള്‍, മനു, അത്രി, വിഷ്ണു, ഹാരീതന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ സ്മൃതിസഞ്ചയങ്ങള്‍, ബ്രാഹ്മം, പാദ്മം, മാര്‍ക്കണ്ഡേയം തുടങ്ങിയ പതിനെട്ടു പുരാണങ്ങള്‍, സനല്‍കുമാരം, നാരദീയം, നാരസിംഹം തുടങ്ങിയ പതിനെട്ട് ഉപപുരാണങ്ങള്‍, ഇതിഹാസകാവ്യങ്ങളായ രാമായണം, ഭാരതം തുടങ്ങി ഭാരതസംസ്‌കാരത്തിന്റെ നെടുംതൂണുകളായി പരിലസിക്കുന്ന ഋഷിപ്രോക്തവും സനാതനവുമായ ഗ്രന്ഥങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ് പുരാണിക് എന്‍സൈക്ലോപീഡിയ.

വാഗ്ഭട പൈതൃകം ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം. ആയുര്‍വേദത്തിനെ ഒരു ശാസ്ത്രം എന്ന നിലയില്‍കണ്ടുകൊണ്ട് അതിന്റെ തത്ത്വങ്ങളെ സാമാന്യജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രൗഢമായ ഈ രചന. അതേസമയംതന്നെ ആയുര്‍വേദവിദ്യാര്‍ത്ഥികള്‍ക്ക് സാഗരതുല്യമായ ആ ശാസ്ത്രത്തിലേക്ക് ഒരു പ്രവേശകമായും ചികിത്സകര്‍ക്ക് ഒരു നല്ല കൈപ്പുസ്തകമായും പ്രയോജനപ്പെടുംവിധം ലളിതമായ വ്യാഖ്യാനവും. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും അതിന്റെ വികാസഘട്ടത്തിലെത്തുംമുമ്പ് രൂപംകൊള്ളുകയും സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന ഈ ആരോഗ്യസംരക്ഷണ-ചികിത്സാ ശാസ്ത്രത്തെ യഥോചിതം പരിചയപ്പെടുത്തുകയും ചെയ്യുന്ന ഡോ. എം.എസ്. വല്യത്താന്റെ ‘പൈതൃകത്രയ’ത്തിലെ അവസാന ഗ്രന്ഥം.

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം-പരിണാമത്തിന്റെ തെളിവുകള്‍ ഭൂമിയിൽ ജീവജാലങ്ങളുടെ വികാസപരിണാമങ്ങൾ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ശാസ്ത്രസമൂഹവും പൊതുസമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തിയിട്ടില്ല. 1859-ൽ ചാൾസ് ഡാർവിൻ മുന്നോട്ടുവച്ച ആശയത്തിന് അനുകൂലമായ തെളിവുകൾ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധചേരിയിൽനിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ വസ്തുതകളുടെ വെളിച്ചത്തിൽ ഖണ്ഡിക്കുകയാണ് ഡോക്കിൻസ്. ഭ്രൂണശാസ്ത്രം, തൻമാത്രാജീവശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരഘടനാശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിൽക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളിൽക്കൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ. ശാസ്ത്രത്തെ മതത്തിൽനിന്നും മോചിപ്പിക്കാനായി അക്ഷീണം പരിശ്രമിക്കുന്ന റിച്ചാഡ് ഡോക്കിൻസിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ. കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനായ രവിചന്ദ്രൻ.

മനുഷ്യന് ഒരു ആമുഖം തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മനുഷ്യന്‍ എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍…എന്നാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യനു നല്‍കുന്ന നിര്‍വചനം. 2010-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

തിരുടാ തിരുടാ കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.

ആദിശങ്കരം മഹാകവി കാളിദാസന്റെയും വിശ്വമഹാകവി ടാഗോറിന്റെയും ജീവിതങ്ങള്‍ രേഖപ്പെടുത്തിയ ആഖ്യായികകള്‍ക്കുശേഷം കെ. സി. അജയകുമാറിന്റെ മറ്റൊരു ജീവചരിത്ര നോവല്‍.

‘ADVENTURES OF ROBINHOOD’ നിങ്ങളുടെ കുട്ടികളെ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും വിചിത്രമായ ഒരു ഫാന്റസി ലോകത്തിലൂടെ യാത്ര ചെയ്യിക്കുന്ന ‘ADVENTURES OF ROBINHOOD’.

Comments are closed.