ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈംത്രില്ലറുകള്‍… 8 ബെസ്റ്റ് സെല്ലേഴ്‌സ് 25% വരെ വിലക്കുറവില്‍!
ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈംത്രില്ലറുകള്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം പകരുന്ന 8 രചനകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. 25 ശതമാനം വിലക്കുറവില്‍ പ്രിയ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്ന പുസ്തകങ്ങള്‍
ഡിറ്റക്റ്റീവ് പ്രഭാകരന്‍, ജി ആര്‍ ഇന്ദുഗോപന്‍ മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി.
തിരുടാ തിരുടാ, ആട് ആന്റണി കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.
സര്‍വ്വീസ് സ്റ്റോറി: എന്റെ ഐ.എ.എസ്. ദിനങ്ങള്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെ ക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമാ യി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്.
അറ്റുപോകാത്ത ഓര്‍മ്മകള്‍, പ്രൊഫ. ടി.ജെ. ജോസഫ്
Comments are closed.