അനുപമമായ ആഖ്യാന വൈഭവത്താല്‍ വിസ്മയിപ്പിക്കുന്ന 8 യാത്രാവിവരണങ്ങള്‍!
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 8 യാത്രാവിവരണങ്ങളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 8 യാത്രാവിവരണങ്ങള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
സില്‍ക്ക് റൂട്ട്, ബൈജു എന്‍ നായര്‍ സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം.
യാത്ര പറയാതെ, എം.വി ശ്രേയാംസ്‌കുമാര്‍
നൈല്‍ വഴികള്‍, ഡോ. ഹരികൃഷ്ണന്‍ കണ്ണും ചെവിയും മനസ്സും പിടിച്ചുള്ള ഊര്‍ജ്ജസ്വലമായ ഒരു യാത്രയുടെ കഥയാണ് ‘നിറമാര്‍ന്ന നൈല്‍വഴികള്‍. ഈജിപ്തിലൂടെയുള്ള ഡോ. ഹരികൃഷ്ണന്റെ യാത്രയെ അവിസ്മരണീയമായ വായനാനുഭവമാക്കുന്നത് അതിലേക്ക് ഒരേസമയം ചേര്‍ത്തിണക്കുന്ന ചരിത്രബോധവും നിരീക്ഷണപാടവവുമാണ്. ഒന്നിലേറെത്തവണ ഈജിപ്തിലൂടെ സഞ്ചരിച്ചിട്ടുള്ള എന്നെ ഡോ. ഹരികൃഷ്ണന്റെ ഗ്രന്ഥം പുതിയ അറിവുകളും തിരിച്ചറിവുകളും കൊണ്ട് ആനന്ദിപ്പിച്ചു.
വഴിപോക്കന്‍, സക്കറിയ ഒരു ആഫ്രിക്കന്‍ യാത്ര’ എന്ന വിഖ്യാതമായ യാത്രാവിവരണത്തിന് മുമ്പും അതിനു ശേഷവും സക്കറിയ നടത്തിയ ലഘു സഞ്ചാരങ്ങളുടെ പുസ്തകം. ഇതുവരെ സമാഹരിക്കാത്ത യാത്രാക്കുറിപ്പുകളും അഗ്നിപര്‍വതങ്ങളുടെ താഴ്‌വരയില്‍, നബിയുടെ നാട്ടില്‍, തടാകനാട് എന്നീ സഞ്ചാരകൃതികളും ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നു. അനുപമമായ ആഖ്യാന വൈഭവത്താല്‍ വിസ്മയിപ്പിക്കുന്ന ഈ യാത്രാ സമാഹാരം മലയാളത്തിലെ യാത്രാസാഹിത്യത്തില്‍ മറ്റൊരു നാഴികക്കല്ല് ഉറപ്പിക്കുന്നു.
Comments are closed.