DCBOOKS
Malayalam News Literature Website

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ, മലയാളത്തിലെ 8 മികച്ച ഓര്‍മ്മപുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

മലയാളികളുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 8 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.  മികച്ച ഓര്‍മ്മപുസ്തകങ്ങള്‍ പുസ്തകങ്ങള്‍ 23%- 25% വിലക്കുറവില്‍ സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

സോളമന്റെ തേനീച്ചകള്‍, ജസ്റ്റിസ് കെ.ടി. തോമസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍. വ്യക്തിജീവിതത്തിലെയും കര്‍മ്മകാണ്ഡത്തിലെയും അവിസ്മരണീയ സംഭവങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്.

കഥ ഇതുവരെ, ഡി ബാബു പോള്‍ ജൂനിയർ എൻജിനീയറായി ഗവൺമെന്റ് സർവ്വീസിൽ പ്രവേശിച്ച് പിന്നീട് സിവിൽ സർവ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയിൽ വരെ എത്തിയ ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകൾ. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളുംസംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സർവ്വീസ് സ്റ്റോറി.

മഹാരാജാസ് അഭിമന്യു, സൈമണ്‍ ബ്രിട്ടോ അഭിമന്യുവിന്റെ കൊലപാതകം വരെ നാലരപ്പതിറ്റാണ്ടോളം എറണാകുളം മഹാരാജാസ് കോളജിന്റെ രാഷ്ട്രീയചലനങ്ങളെ അടുത്തറിഞ്ഞ സൈമണ്‍ബ്രിട്ടോയുടെ ജീവിതക്കുറിപ്പുകള്‍. കവിതയും സിനിമയും സൗഹൃദവും രാഷ്ട്രീയവും നിത്യവും പുലരുന്ന, സര്‍ഗാത്മക യൗവ്വനത്തിന്റെ സ്വപ്‌നഭൂമിയായ മഹാരാജാസ് കോളജിന്റെ രാഷ്ട്രീയജീവചരിത്രംകൂടിയാണ് ബ്രിട്ടോയുടെ ഓര്‍മ്മകള്‍.

ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും, മാധവിക്കുട്ടി  കുട്ടിക്കാലംതൊട്ടേ കഥകൾമാത്രം കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു മാധവിക്കുട്ടിയുടേത്. ആ ഏകാന്തകാലങ്ങളിൽ കൂട്ടായി പണിക്കാരികളിൽനിന്നു കേട്ട പലേതരം കഥകളിൽനിന്നായിരുന്നു മാധവിക്കുട്ടി മനുഷ്യരുടെയും നാനാതരം ജീവിവർഗ്ഗങ്ങളുടെയും അനുഭവങ്ങൾ ആദ്യമായി അറിഞ്ഞത്. മുതിർന്നപ്പോഴാകട്ടെ തന്റേതന്നെ അനുഭവങ്ങളും. കഥകളും നോവലുകളും ആത്മകഥയും എഴുതാൻ എഴുത്തുകാരിയെ പ്രാപ്തമാക്കിയത് അങ്ങിനെയാണ്. യാഥാർത്ഥ്യവും ഫാന്റസിയും ഒരുപോലെ അനുഭവിപ്പിക്കാനുള്ള മിഴിവ് ഒറ്റയടിപ്പാതയിലും വിഷാദംപൂക്കുന്ന മരങ്ങളിലും മാധവിക്കുട്ടി പ്രദർശിപ്പിക്കുന്നു.

കപാലം, ഡോ.ബി ഉമാദത്തന്‍ അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച.

ബൊളീവിയന്‍ ഡയറി, ചെ ഗുവാര  ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാർവ്വലൗകിക പ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാൻ ആയിരക്കണക്കിനാളുകൾക്ക് എക്കാലവും പ്രചോദനമേകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂർവ്വ ചിത്രങ്ങൾ സഹിതം.

വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം, ഡോ.കെ. രാജശേഖരന്‍ നായര്‍  ഒരു ന്യൂറോളജിസ്റ്റിന്റെ ഹൃദയസ്പര്‍ശിയായ വൈദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം. ആദിപര്‍വ്വം, ആത്മപര്‍വ്വം, പുരാവൃത്തപര്‍വ്വം, ഗുരുപര്‍വ്വം, അനുഭവപര്‍വ്വം, സര്‍ഗ്ഗപര്‍വ്വം, ജ്ഞാനപര്‍വ്വം, വിരാമപര്‍വ്വം എന്നിങ്ങനെ ഒന്‍പത് ഭാഗങ്ങളിലായാണ് ഈ ഓര്‍മ്മ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എന്റെ ജീവിതത്തിലെ ചിലര്‍, കെ ആര്‍ മീര സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ മില്ലായ്മയോ കാണിച്ചുതന്നവര്‍. ഭാവനാലോകങ്ങളെ സൃഷ്ടിക്കു ന്നതില്‍ പങ്കാളികളായവര്‍. വൈകാരികതയുടെ ഹൃദയാകാശ ങ്ങളില്‍നിന്നും നിലാവുപെയ്യിച്ചവര്‍. അത്തരം ചിലരെ ഓര്‍മ്മയില്‍ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര. ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാര്‍ക്ക് തൊട്ടറിയാനാകും.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.