DCBOOKS
Malayalam News Literature Website

വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന 8 സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍!

Rush Hours
Rush Hours

ഓര്‍മ്മശക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാന്‍ നിങ്ങളോരോരുത്തരെയും സഹായിക്കുന്ന വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന 8 സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. 75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ സ്റ്റീഫന്‍ ആര്‍.കോവെയുടെ 7 ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍ ഉള്‍പ്പെടെ 8കൃതികളാണ് ഇന്ന് 23% മുതല്‍ 25% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

റിച്ച് ഡാഡ് പുവര്‍ ഡാഡ്, റോബര്‍ട്ട് ടി കിയോസാകി സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹി ക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായി ക്കുന്ന കൃതി.

7 ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍, സ്റ്റീഫന്‍ ആര്‍.കോവെ 75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥം. ഇച്ഛയ്ക്കും സാക്ഷാത്കാരത്തിനുമിടയിലെ 7 പടവുകള്‍ വിശദീകരിക്കുന്നു. സെവന്‍ ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് സ്റ്റീഫന്‍ ആര്‍. കോവെ, വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പിക്കുന്നു. തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യംവച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്‍ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍.

അപാര ഓര്‍മ്മശക്തി നേടാം, പരിശീലിക്കാം, ശകുന്തളാദേവി തലച്ചോറിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓര്‍മ്മശക്തി ആര്‍ജ്ജിക്കാന്‍ ‘ഹ്യൂമന്‍ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെക്കുന്ന പ്രായോ ഗികപാഠങ്ങള്‍.
ഓര്‍മ്മശക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാന്‍ നിങ്ങളോരോരുത്തര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണ് ഈ പുസ്തകം നല്‍കുന്നത്. വിവര്‍ത്തനം: ടോംസ് വര്‍ഗീസ്‌

വിജയത്തിനെത്ര രഹസ്യങ്ങള്‍, ബി.എസ്. വാര്യര്‍ പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി എസ് വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്‌നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന. ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടാനും നമ്മളോരോരുത്തരെയും പ്രാപ്തരാക്കുന്ന ലളിതസുന്ദരമായ ഉള്ളടക്കം.

അഭിലാഷം, അഞ്ജലേയ ഡോനോവന്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പോകുന്നു. നിങ്ങളുടെ ഉള്ളിലെ യഥാര്‍ത്ഥ വ്യക്തിയെ കണ്ടെത്താനും ഭീതികളെ കണ്ടത്തി അവയെ മറികടക്കാനും നിങ്ങളുടെ അനന്യമായ കഴിവുകള്‍കൊണ്ട് ഉല്ലാസഭരിതമായ ജീവിതം നയിക്കാനും അഭിലാഷം നിങ്ങളെ സഹായിക്കും. സ്വപനങ്ങളെ ജീവിതത്തില്‍ ഫലപ്രദമാക്കാനും ജീവിതത്തിലുടനീളം പ്രസരിപ്പോടെ മുന്നേറാനും ഈ പുസ്തകം നിങ്ങള്‍ക്ക് വഴിയൊരുക്കും.

സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍, രശ്മി ബന്‍സാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത 25 സ്ത്രീകളുടെ അനുഭവപാഠങ്ങളാണ് ഈ പുസ്തകത്തില്‍. കുടുംജീവിതത്തിലെ കര്‍ത്തവ്യങ്ങളും തങ്ങള്‍ തുടങ്ങിവച്ച ബിസിനസ്സ് സംരംഭവും ഒരേ രീതിയില്‍ വിജയത്തിലെത്തിച്ചവര്‍. സ്‌നേഹവും ക്ഷമയും കഠിനാധ്വാനവും ജീവിതവ്രതമാക്കിയവര്‍. സ്ത്രീകള്‍ക്ക് ഏതു സംരംഭത്തെയും വിജയത്തിലെത്തിക്കാനാവും എന്ന സത്യം ഈ കഥകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി തിരിച്ചറിയുവാനും ഏതു വെല്ലുവി ളികളും ഏറ്റെടുക്കുവാനും ഈ പുസ്തകത്തിലെ വനിതാസംരംഭകരു ടെ വിജയഗാഥകള്‍ നിങ്ങളെ പ്രാപ്തരാക്കും.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.