DCBOOKS
Malayalam News Literature Website

ത്രസിപ്പിക്കുന്ന വായനാനുഭവം പകരുന്ന 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

Rush Hours
Rush Hours

വൈവിധ്യമാര്‍ന്ന വായനയ്ക്ക്, തിരഞ്ഞെടുത്ത 8 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!  ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ത്രസിപ്പിക്കുന്ന വായനാനുഭവം പകരുന്ന 8 കൃതികളാണ് ഇന്ന് പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന 8 കൃതികളെ പരിചയപ്പെടാം

യന്ത്രം, മലയാറ്റൂര്‍ ഭരണമണ്ഡലത്തെപ്പറ്റി ഇതിനുമുമ്പും നമ്മുടെ ഭാഷയിൽ നോവലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭരണത്തിന്റെ അധ്യുന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ്. യന്ത്രത്തിന്റെ വിശാലമായ കാൻവാസ്‌ നിറയെ ധർമ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്.

വൃത്താന്തങ്ങളും കഥകളും, ആനന്ദ് കഥയെഴുത്തിന്റെ സാമാന്യ ധാരണകളെ തകര്‍ത്ത എഴുത്താണ് ആനന്ദിന്റെ കഥകള്‍. വൈജ്ഞാനികവും സമകാലികവുമായ നിരവധി വഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ആ കഥാലോകം നമ്മുടെ ചിന്തകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കഥകളും ലേഖനങ്ങളും തമ്മില്‍ ഒരു പാലം തീര്‍ത്തുകൊണ്ട് നമ്മുടെ ചിന്താ ലോകത്തെയും വികസ്വരമാക്കുകയാണ് ആനന്ദ്. എഴുത്തിന്റെ പുതുമ നിറഞ്ഞ പുസ്തകം.

വെളിച്ചത്തിന്റെ പോരാളികള്‍, പൗലോ കൊയ്‌ലോ ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാതചിന്തകളുടെയും മലയാള വിവർത്തനം. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളിൽ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്ത്വചിന്തകൾ. സംഘർഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ലക്ഷ്യത്തിലേക്കു കുതിച്ചുപായാൻ ഇതു സഹായിക്കും. ജീവിക്കുക, ജീവിച്ചിരിക്കുക എന്നതുതന്നെ വലിയൊരത്ഭുതമാണെന്ന് ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്ചകളിലേക്ക് ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു. പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാതചിന്തകളുടെയും മലയാള വിവർത്തനം.

സാമന്തയുടെ കാമുകന്മാര്‍, ഉമര്‍ അബ്ദുസ്സലാം നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതി വികാസങ്ങളും ഇന്റര്‍നെറ്റും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്ന് വളരെ ലളിതമായി വിശദീകരിക്കുന്നു. ബ്ലോക്ക് ചെയിന്‍, ക്രേിപ്‌റ്റോ കറന്‍സി, ലാബ് മീറ്റ്, സോഷ്യല്‍ ക്രെഡിറ്റ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയ പുതിയകാല പ്രവണതകളെ ഈ പുസത്കം വിശദമാക്കുന്നു.

പ്രവാചകന്മാരുടെ രണ്ടാംപുസ്തകം, ബെന്യാമിന്‍ എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.

മാമാ ആഫ്രിക്ക, ടി.ഡി. രാമകൃഷ്ണന്‍ മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന്‍ ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കു കൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്‍മുറക്കാരിയാണ് താര. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്.

കുമയോണിലെ നരഭോജികള്‍, ജിം കോര്‍ബെറ്റ് കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍.

കേരള സംസ്‌കാരം, എ ശ്രീധരമേനോന്‍ അക്കാദമിക് നിലവാരത്തില്‍, സാമാന്യ ജനങ്ങള്‍ക്കു കൂടി മനസ്സിലാക്കുവാനാകുന്ന വിധത്തില്‍ കേരളത്തിന്റെ സാംസ്‌ക്കാരത്തേയും സാംസ്‌ക്കാരിക പരിസരങ്ങളേയും വിലയിരുത്തുന്ന ഗ്രന്ഥം.

Comments are closed.