നോവല്‍, കഥകള്‍, ആത്മകഥ, ജീവചരിത്രം, സെല്‍ഫ് ഹെല്‍പ്, ചരിത്രം തുടങ്ങി 8 വിഭാഗങ്ങള്‍ 8 പുസ്തകങ്ങള്‍ ഒറ്റ ക്ലിക്ക്!
നോവല്‍, കഥകള്‍, ആത്മകഥ, ജീവചരിത്രം, സെല്‍ഫ് ഹെല്‍പ്, ചരിത്രം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി വ്യത്യസ്ത വായനാനുഭവം പകരുന്ന 8 കൃതികളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇഷ്ടരചനകള്‍ ഇന്ന് വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;
- മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതി, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’
- കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറയുന്ന പുസ്തകം, ആത്മീയാചാര്യനായ എക്ഹാര്‍ട് ടൊളെയുടെ ‘ഈ നിമിഷത്തില്‍ ജീവിക്കൂ’
- പരിക്ഷീണമായ ജീവിതാനുഭവങ്ങള്‍ നേരിടുമ്പോഴും നിര്‍ഭയത്വത്തിലെത്തിച്ചേരാനുള്ള വഴി, സ്വാമി രാമയുടെ ‘ നിര്‍ഭയ ജീവിതം- യോഗയും വിശ്വാസവും
- മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം തോഗന്റെ കഥ, കെ.ജെ. ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’
- ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ, ‘ഞാന്‍ ലൈംഗികത്തൊഴിലാളി- നളിനി ജമീലയുടെ ആത്മകഥ’
- പത്രപ്രവര്‍ത്തനരംഗത്തെ അതികായനും പ്രസിദ്ധ ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ കര്‍മ്മമണ്ഡലത്തിലെ ഓര്‍മ്മകളുടെ ഒരു ഘോഷയാത്ര, ‘ഘോഷയാത്ര’
- മലയാളകഥയെ അവിസ്മരണീയമായൊരു ഭാവതലത്തിലേക്കുയര്‍ത്തിയ ടി.പത്മനാഭന്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങള്‍ ഒന്നിച്ച്,’നളിനകാന്തിയും മറ്റു കഥകളും‘
- ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം, പെരുമാള്‍ മുരുകന്റെ, ‘കീഴാളന്‍’
tune into https://dcbookstore.com/
Comments are closed.