ജീവിതം നിങ്ങളോട് ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന 8 കൃതികള്‍!
ജീവിതം നിങ്ങളോട് ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. പ്രചോദനാത്മകമായ ആത്മകഥകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി 8 കൃതികള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് പ്രിയ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ കൃതികള്‍ ഇതാ
- ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും, യുവാല്‍ നോവാ ഹരാരിയുടെ ‘ഹോമോ ദിയൂസ്’
- ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്‌നപരമ്പരകളുടെ തുടക്കം, ആന്തണി ഹോറോവിറ്റ്‌സിന്റെ ‘ ഹൗസ് ഓഫ് സില്‍ക്ക് ‘
- മരണവും മരണഭീതിയും നിറഞ്ഞുനില്ക്കുന്ന ‘ബ്ലാക്ക് ഫീല്‍’ നല്‍കുന്ന ഒരു രചന, സോണിയ റഫീക്കിന്റെ ‘ (53)’
- ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവല്‍, ആനന്ദിന്റെ ‘ അഭയാര്‍ത്ഥികള്‍‘
- നമ്മളും നമുക്ക് ചുറ്റുമുള്ളവയും എന്തുകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് പിന്നാലെയുള്ള അന്വേഷണം, വൈശാഖന്‍ തമ്പിയുടെ ‘അഹം ദ്രവ്യാസ്മി’
- സാഹിത്യകുതുകികള്‍ക്കും അക്ഷരശ്ലോക പഠിതാക്കള്‍ക്കും ഫലപ്രദമായ പാഠാവലി, ചൊല്ലലിന്റെ പ്രാഥമിക പാഠങ്ങളും ശ്ലോകങ്ങളും ഉള്‍ച്ചേര്‍ന്ന പുസ്തകം ‘അക്ഷരശ്ലോക പാഠാവലി’
- യഥാര്‍ത്ഥ ജീവിതം നല്‍കുന്ന തിരിച്ചടികളെ ഒരാളുടെ സ്വപ്‌നത്തിനു നേരിടാ നാവുമോ? നമ്മള്‍ തെറ്റുകള്‍ വരുത്തിയാലും അവയെ മറികടന്ന് വിജയത്തിലെത്താനാകുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന നോവല്‍, ചേതന്‍ ഭഗതിന്റെ ‘എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍’
- മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ, ‘ഓര്‍മ്മയുടെ ഓളങ്ങളില്‍’
Comments are closed.