നവ്യമായ ഒരു വായനാനുഭവം നിങ്ങൾക്ക് ഉറപ്പു നല്കുകുന്ന 8 കൃതികൾ !
നവ്യമായ ഒരു വായനാനുഭവം നിങ്ങൾക്ക് ഉറപ്പു നല്കുകുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് ഇഷ്ടരചനകൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- ഓരോ ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കൃഷ്ണകഥ, സാധാരണ ക്കാര്‍ക്കുകൂടി ആസ്വാദ്യമാവുന്ന കവിതയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കൃതി , ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ ‘
- 75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥം, സ്റ്റീഫന്‍ ആര്‍. കോവെയുടെ ‘ സെവന്‍ ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍’
- മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുന്ന കൃതി, ശിവാജി സാവന്തിന്റെ ‘കര്‍ണ്ണന്‍’
- ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കുമുള്ള യാത്ര , ഫ്രാൻസിസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’
- മോഷണത്തിന്റെ നിഗൂഢശാസ്ത്രം , വി ജെ ജയിംസിന്റെ ‘ചോരശാസ്ത്രം’
- മനുഷ്യന്റെ അന്ധമായ ഇടപെടലുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ, അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’
- പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടുന്ന കൃതി ‘പോസ്റ്റ്‌മോര്‍ട്ടം ടേബിൾ’
- ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനം , മുഹമ്മദ് അലി ശിഹാബിന്റെ ‘വിരലറ്റം ‘
Comments are closed.