മലയാളത്തിലെ അനശ്വര നോവലുകൾ മുതൽ ലോകോത്തര ക്ലാസിക് രചനകൾ വരെ!
മലയാളത്തിലെ അനശ്വര നോവലുകൾ മുതൽ ലോകോത്തര ക്ലാസിക് രചനകൾ വരെ അതിമനോഹരമായ 8 രചനകൾ ഇന്ന് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. ലോകോത്തര എഴുത്തുകാരുടേതുൾപ്പെടെയുള്ള പുസ്തകങ്ങൾ 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് സ്വന്തമാക്കാനാകും.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- മാനവ ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ, അഡോൾഫ് ഹിറ്റ്ലറുടെ ‘മെയിൻ കാംഫ് ‘
- അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1940-കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യു രചിച്ച നോവൽ ‘ദി പ്ലേഗ്’
- നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്ന നോവൽ ,തകഴിയുടെ ‘കയർ’
- ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത് ‘ലോസ്റ്റ് സിംബൽ ‘
- അനശ്വര മഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ത്ഥതയുടെയും ഉപഹാരം , സുകുമാർ അഴീക്കോടിന്റെ ‘തത്ത്വമസി’
- യൂക്കോണിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരി ചെന്നായക്ക് പിറന്ന വൈറ്റ് ഫാങ് എന്ന ചെന്നായക്കുട്ടിയുടെ കഥ, ജാക്ക് ലണ്ടന്റെ ‘വൈറ്റ് ഫാങ് ‘
- മൂമു എന്ന ശലഭത്തിന്റെ കഥ. ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ, സംഗീത ശ്രീനിവാസന്റെ ‘ ശലഭം പൂക്കൾ aeroplane ‘
- പലകാലങ്ങളില്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ ജീവിക്കുന്ന വേറിട്ട മൂന്നു സ്ത്രീകളുടെ കഥ, ജീവൻ ജോബ് തോമസിന്റെ ‘തേനീച്ചറാണി ‘
Comments are closed.