DCBOOKS
Malayalam News Literature Website

ഇനി ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഏറ്റവും ആദ്യം സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ!

Rush Hour
Rush Hour

ഇനി ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഏറ്റവും ആദ്യം സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ! ബുക്‌സ് സ്റ്റോറുകളില്‍ എത്തുന്നതിന് മുന്‍പേ തന്നെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വ്യാഴാഴ്ച തോറും വായനക്കാരെ തേടിയെത്തുന്നത്.  വൈകുന്നേരം മൂന്ന് മണി മുതല്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് ഇഷ്ടരചനകള്‍ സ്വന്തമാക്കാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇതാ;

  • സ്വപ്‌നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട ഒരു കഥ, ടി. പത്മനാഭന്റെ ‘കാലഭൈരവനും മറ്റു കഥകളും’
  • വൈചിത്ര്യമാര്‍ന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങള്‍, കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ, ‘തിരുടാ തിരുടാ’
  • മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി, ‘കോസ്‌മോസ്’
  • സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രം, ജോര്‍ജ് ഓര്‍വെലിന്റെ ‘1984’
  • ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍, ‘എതിര്’
  • മലയാളസാഹിത്യലോകത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരിയും ചിന്തയും ഇടകലര്‍ന്ന രചനകള്‍, ‘തേന്മാവ്’
  • ഡോ. എം. ഗംഗാധരന്‍ രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍, ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി:
    മലബാര്‍ കലാപത്തിലെ കലാപകാരികള്‍’
  • അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ എത്തിയ ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി’

tune into https://dcbookstore.com

Comments are closed.