DCBOOKS
Malayalam News Literature Website

ഒന്നുകൂടി വായിക്കാനും.. വായിച്ചു തുടങ്ങാനും … മലയാള കഥചെപ്പ് തുറന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍

Rush Hour

കഥയുടെ നിത്യവസന്തത്തില്‍ നിന്നും ഒരു കുടന്ന കഥാമലരുകള്‍, മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട 8 കഥാസമാഹാരങ്ങള്‍ ഇന്നിതാ ഒരിക്കല്‍ക്കൂടി സ്വന്തമാക്കാം 23% മുതല്‍ 25% വിലക്കുറവില്‍.  നൈര്‍മല്യവും ലാളിത്യവും നിറഞ്ഞതും മനുഷ്യ മനസ്സിനെ പിടിച്ചുലയ്ക്കുന്നതുമായ എട്ട് കഥാസമാഹാരങ്ങളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് ലഭ്യമാവുക. വൈകുന്നേരം മൂന്ന് മണി മുതല്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം തുടങ്ങി വി.കെ.എന്നിന്റെ എഴുപത് കഥകളുടെ സമാഹാരം ‘വികെഎന്‍ കഥകള്‍’
  • മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരി എസ്.കെ പൊറ്റക്കാടിന്റെ കഥകളുടെ സമാഹാരം ‘എസ്.കെ പൊറ്റക്കാടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’
  • ആധുനിക എഴുത്തുകാരില്‍ പ്രമേയ വൈവിധ്യം കൊണ്ടും ആവിഷ്‌കാരവൈശിഷ്ട്യംകൊണ്ടും ശ്രദ്ധേയനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മുഴുവന്‍ കഥകളുടെയും ബൃഹത്‌സമാഹാരം, ‘പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
  • കലാപഭരിതമായ സ്‌നേഹ ബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളും ഹിമാനികളും നിറഞ്ഞ മാധവിക്കുട്ടിയുടെ കഥകളുടെ സമാഹാരം, ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
  • സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും, എസ്, സിതാരയുടെ തിരഞ്ഞെടുത്തതും പ്രസിദ്ധീകൃതമല്ലാത്തതും ആയ കഥകള്‍, കഥകള്‍; എസ് സിതാര
  • 2005ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി, ‘സക്കറിയയുടെ കഥകള്‍’
  • വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരം, ‘കഥകള്‍ ബെന്യാമിന്‍’
  • മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തില്‍നിന്ന് വ്യത്യസ്തമായി അധികമൂല്യമോ അനശ്വരധയോ ഇല്ലെന്ന് രേഖപ്പെടുത്തുന്ന കഥകള്‍, പി.എഫ് മാത്യൂസിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’

tune into https://dcbookstore.com/

Comments are closed.