അപൂര്‍വ്വസുന്ദരമായ വായനാനുഭവം പകരുന്ന വിവർത്തനകൃതികൾക്കൊപ്പം മലയാളത്തിലെ മാസ്റ്റർപീസ് രചനകളും!
അപൂര്‍വ്വസുന്ദരമായ വായനാനുഭവം പകരുന്ന വിവർത്തനകൃതികൾക്കൊപ്പം മലയാളത്തിലെ മാസ്റ്റർപീസ് രചനകളുമുൾപ്പെടെ 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് പുസ്തകങ്ങൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ
- ചരിത്രക്കടലിലൂടെ പടകുമായി കുതിച്ച കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ, രാജീവ് ശിവശങ്കറിന്റെ ‘കുഞ്ഞാലിത്തിര ‘
- സ്വന്തം സഞ്ചാരസ്മരണകളിലൂടെഅനുവാചകലോകത്തിന്റെ ഹൃദയം കൈയിലെടുക്കുവാന്‍കഴിഞ്ഞ സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സഞ്ചാരസാഹിത്യം’
- ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി വിഷയങ്ങള്‍ക്കനുസരിച്ച് വിശദീകരണങ്ങള്‍ നല്കിയിരിക്കുന്ന കൃതി ദേവ്ദത് പട്‌നായ്ക്കിന്റെ ‘എന്റെ ഗീത’
- ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും വികാരഭരി തമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം തുറന്നുപറയുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ‘എന്റെ ജീവിതകഥ ‘
- ഓര്‍മ്മകളുടെ വിഷാദഭരിതവും ഏകാന്തസാന്ദ്രവുമായ ഒരു ആഘോഷമാണ് തുര്‍ക്കിയുടെ എക്കാലത്തെയും മഹാനായ നോവലിസ്‌റ്റായ ഓര്‍ഹന്‍ പാമുക്കിന്റെ രചനകൾ, അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കൃതി ‘ഇസ്താംബുൾ ഒരു നഗരത്തിന്റെ ഓർമ്മകൾ’
- യഥാര്‍ത്ഥ ഹൈന്ദവികതയും ഇന്നു ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നതെന്നവകാശപ്പെടുന്ന സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള കാര്യമായ വൈജാത്യങ്ങളെ എണ്ണിപ്പറയുന്ന കൃതി, ശശി തരൂരിന്റെ ‘ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’
- വിജ്ഞാനത്തിനുവേണ്ടി ദാഹിക്കുന്ന ബ്രിഡ എന്ന സുന്ദരിയായ ഐറിഷുകാരി പെണ്‍കുട്ടിയുടെ കഥ, പൗലോ കൊയ്‌ലോയുടെ ‘ബ്രിഡ ‘
- കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ, ‘ദലിതൻ’
Comments are closed.