കാലിക പ്രസക്തിയുള്ള ലേഖനങ്ങളും, കഥകളും , കവിതകളും ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ !
കാലിക പ്രസക്തിയുള്ള ലേഖനങ്ങളും, കഥകളും , കവിതകളും ഒന്നിച്ച് സ്വന്തമാക്കാനുള്ള അവസരമാണ് പ്രിയവായനക്കാർക്ക് ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ രചനകൾ 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുന്ന കൃതി , സുനിൽ പി ഇളയിടത്തിന്റെ ‘അലയടിക്കുന്ന വാക്ക് ‘
- നൈരന്തര്യബോധമാര്‍ന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വപരിണാമത്തിന് പുതിയ ദിശ നല്കിയ സി.വി. ബാലകൃഷ്ണന്റെ നൂറ്റി അമ്പത്തൊന്ന് കഥകളുടെ സവിശേഷ സമാഹാരം, ‘തിരഞ്ഞെടുത്ത കഥകൾ – സി.വി. ബാലകൃഷ്ണൻ’
- ജീവിതമേ ആവിഷ്‌കരിക്കേണ്ടൂ, ജീവിതത്തിന്റേതായ എന്തും ആവിഷ്‌കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച പമ്മന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം ‘പമ്മന്റെ കഥകൾ ‘
- ലോകത്തിലെ പ്രമുഖവും ശ്രദ്ധേയവുമായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയം, ചിന്താഗതി, സാംസ്‌കാരിക സമ്പത്ത് എന്നിവയുടെ ആകർഷകമായ ചിത്രം, ശശി തരൂരിന്റെ ‘ഇന്ത്യ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട് ‘
- മഹാവിസ്‌ഫോടനംമുതല്‍ മനുഷ്യസംസ്‌കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ചചരിത്രം സരളമായി, അതിമധുരമായി, രസകരമായി അവതരിപ്പിക്കുകന്ന യാത്രാവിവരണം , ബില്‍ ബ്രൈസന്റെ ‘പ്രപഞ്ചമഹാകഥ ‘
- കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി, ആർ കെ ബിജുരാജിന്റെ ‘നക്സൽ ദിനങ്ങൾ ‘
- ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന സി. രവിചന്ദ്രന്റെ കൃതി ‘ബുദ്ധനെ എറിഞ്ഞ കല്ല് ‘
- കവിയിത്രി സുഗതകുമാരിയുടെ പരിസ്ഥിതി കവിതകളുടെ സമാഹാരം ‘സഹ്യഹൃദയം ‘
Comments are closed.