‘മാമ്പഴക്കാലം’ ; അവധിക്കാല കുട്ടിപ്പുസ്തകമേള ഏപ്രില്‍ 3 മുതല്‍
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.
കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും മധുരം കിനിയുന്ന ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘മാമ്പഴക്കാലം’ അവധിക്കാല കുട്ടിപ്പുസ്തകമേള ഏപ്രില്‍ 3ന് ആരംഭിക്കും.
കുട്ടിപ്പുസ്തകക്കൂട്ടങ്ങള്‍, സമ്മാനപ്പൊതികള്‍, ഇംഗ്ലീഷ്-മലയാളം ബാലസാഹിത്യ രചനകളുടെ അമൂല്യ ശേഖരം തുടങ്ങി കുട്ടികള്‍ക്ക് അവധിക്കാല വായനയ്ക്കായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Comments are closed.