DCBOOKS
Malayalam News Literature Website

ചരിത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

Rush hour

ചരിത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചരിത്ര കൃതികള്‍ സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയ കാരണങ്ങള്‍, എന്നിവ അവതരിപ്പിക്കുന്ന ആധികാരിക ഗ്രന്ഥം, വി.വി. ഹരിദാസിന്റെ ‘മാമാങ്കം’
  • ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി, ഉപിന്ദര്‍ സിങിന്റെ ‘പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം’
  • ചരിത്രത്തിന്റെ അടിത്തട്ടില്‍ മറഞ്ഞുകിടന്ന വിസ്മയകരവും വിചിത്രവുമായ വസ്തുതകളെ തുറന്നവതരിപ്പിക്കുന്ന കൃതി, മനു എസ് പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’
  • 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തിന്റെയും ചരിത്രം, ബിപിന്‍ ചന്ദ്രയുടെ ‘ ഇന്ത്യയുടെ സാമ്പത്തിക ദേശീയത- ഉയര്‍ച്ചയും താഴ്ചയും’
  • പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം, റൊമില ഥാപ്പറുടെ ‘ആദിമ ഇന്ത്യാചരിത്രം’
  • മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വരാജിനു വേണ്ടിയുള്ള പോരാട്ടം വരെയുള്ള കാലഘട്ടം, ബിപിന്‍ ചന്ദ്രയുടെ ‘ആധുനിക ഇന്ത്യ’
  • സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരെ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രം, കെ.എന്‍ പണിക്കരുടെ ‘മലബാര്‍ കലാപം- പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’
  • ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാര്‍ത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവു തരുന്ന ചരിത്രസഹായി, സതീഷ് ചന്ദ്രയുടെ ‘മധ്യകാല ഇന്ത്യ’

tune into https://dcbookstore.com/

Comments are closed.