DCBOOKS
Malayalam News Literature Website

വൈവിധ്യമാര്‍ന്ന നോവലുകളുടെ ലോകവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

Rush Hour
Rush Hour

വൈവിധ്യമായ നോവലുകളുടെ മഹാപ്രപഞ്ചവുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR. വ്യത്യസ്ത കഥാതന്തുക്കളിലൂടെ മലയാളി വായനകളെ സ്വാധീനിച്ച 8 നോവലുകള്‍ 25% വിലക്കുറവില്‍ ദിവസംതോറും വൈകുന്നേരം മൂന്ന് മണിമുതല്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ
വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്ന കൃതി, വി.ജെ. ജയിംസിന്റെ ‘നിരീശ്വരന്‍’
  • യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ, ടി.ഡി. രാമകൃഷ്ണന്റെ ‘ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി’
  • ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം, പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍
  • കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍, വിനോയ് തോമസിന്റെ ‘പുറ്റ്’
  • പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്ന കെ.ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’
  • മീശയെയും മീശയോടൊപ്പം വളര്‍ന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുന്ന, ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന കൃതി, എസ് ഹരീഷിന്റെ ‘മീശ’
  • ത്രസിപ്പിക്കുന്ന ഉള്‍പ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന ഒരു നോവല്‍, ബെന്യാമിന്റെ ‘മഞ്ഞവെയില്‍ മരണങ്ങള്‍’
  • അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥ, ടി.ഡി. രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’

tune into https://dcbookstore.com/

Comments are closed.