DCBOOKS
Malayalam News Literature Website

മികച്ച 8 കൃതികള്‍ 25% വിലക്കുറവില്‍, ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR, വൈകുന്നേരം 3 മണി മുതല്‍ !

RUSH HOUR

മലയാളത്തിലെ മികച്ച 8 കൃതികള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ! ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍, മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’
  • ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ഗുല്‍മുഹമ്മദ്, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന് എന്നീ നാല് സമാഹാരങ്ങള്‍ ഒന്നിച്ച്, ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും മറ്റു കഥകളും’
  • മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുന്ന കൃതി, സുനില്‍.പി.ഇളയിടത്തിന്റെ ‘ അലയടിക്കുന്ന വാക്ക്’
  • പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ
    സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ സമാഹാരം, ‘കഥകള്‍ സന്തോഷ് ഏച്ചിക്കാനം’
  • ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായ ജീവിതകഥ, ‘ സ്വരഭേദങ്ങള്‍’
  • സുഭാഷ് ചന്ദ്രന്റെ ‘അമ്മ’ മുതല്‍ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള ഇരുപത്തിയെട്ടു കഥകളുടെ സമാഹാരം,’കഥകള്‍ സുഭാഷ് ചന്ദ്രന്‍’
  • മലയാള സാഹിത്യത്തിലെ നിത്യഭാസുരതാരങ്ങളായ ഇരുപത്തിയഞ്ച് പ്രതിഭകളുടെ കൃതികളിലൂടെയും ജീവിതത്തിലൂടെയുമുള്ള സഞ്ചാരം, അക്ബര്‍ കക്കട്ടിലിന്റെ ‘സര്‍ഗ്ഗസമീക്ഷ’
  • ഹിമാലയത്തിന്റെ ഇതുവരെ രേഖപ്പെടുത്താത്ത ദൃശ്യവിവരണം, എം.കെ. രാമചന്ദ്രന്റെ ‘ദേവഭൂമിയിലൂടെ’

tune into https://dcbookstore.com/

 

Comments are closed.