സൈക്കോളജിക്കല്‍ ക്രൈംത്രില്ലറുകള്‍ മുതല്‍ ആത്മകഥകള്‍ വരെ, 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ല്‍.
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുകള്‍ മുതല്‍ ആത്മകഥകള്‍ വരെ, 8 കൃതികള്‍, ഇതാ നിങ്ങള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ല്‍.
പ്രപഞ്ചത്തെയും, മനസ്സിനെയും, ഇന്ത്യയെയും, പുരാണങ്ങളെയുമൊക്കെ വിശദീകരിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
- റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ , ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’
- കഥകള്‍കൊണ്ട് പലപ്പോഴും ആസ്വാദകരെ മോഹിപ്പിച്ച
കെ.ആര്‍ മീരയുടെ അഞ്ച് നോവല്ലകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച പുസ്തകം, ‘മീരയുടെ നോവെല്ലകള്‍’ - എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം, മണിയന്‍പിള്ളയുടെ ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’
- ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനം, ശശി തരൂരിന്റെ ‘ഇരുളടഞ്ഞ കാലം’
- ഇന്ത്യയുടെ തെക്കേ തീരത്തുനിന്നും വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ യുവാവിന്റെ വിസ്മയകരമായ യാത്ര, ശ്രീ എം-ന്റെ ‘ ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ’
- മനസ്സും പെരുമാറ്റവും, തലച്ചോറിന്റെ ചില കള്ളക്കളികള്‍, മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെ ഒക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപുലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം, ഡോ.റോബിന്‍ കെ മാത്യുവിന്റെ ‘മാടമ്പള്ളിയിലെ മനോരോഗികള്‍’
- പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഡിഎന്‍എ വരെ, എന്താണ് ജീവന്‍ എന്ന ചോദ്യം മുതല്‍ മനുഷ്യന്റെ ജനനംവരെ വളരെ ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്ന പുസ്തകം, ദിലീപ് മമ്പള്ളിയുടെ ‘പരിണാമം തന്മാത്രകളില്‍ നിന്നും ജീവികളിലേക്ക്’
- രാമകഥയ്ക്ക് പല പുനരാഖ്യാനങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട അലങ്കാരങ്ങളും വിശേഷണങ്ങളും അര്‍ത്ഥതലങ്ങളും അടര്‍ത്തിമാറ്റി രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്താണെന്ന അന്വേഷണം, ദേവ്ദത് പട്‌നായ്കിന്റെ ‘രാമന്‍’
tune into https://dcbookstore.com/
Comments are closed.