8 വിശ്വപ്രസിദ്ധ വിവര്‍ത്തന കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
8 വിശ്വപ്രസിദ്ധ വിവര്‍ത്തന കൃതികള്‍ ഇതാ നിങ്ങള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ല്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളും, വിശ്വാസത്തിന്റെയും വിശ്വാസഭംഗങ്ങളുടെയും വിഹ്വലതകളും ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസിക്, ഫിയോദര്‍ ദസ്തയേവ്‌സ്‌കിയുടെ ‘ കുറ്റവും ശിക്ഷയും’
- ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി, വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍‘
- ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന പുസ്തകം, പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്‘
- നിഗൂഢപ്രണയത്തിന്റെയും കലയുടെയും അതിനിപുണമായ മിശ്രണം, ഓര്‍ഹന്‍ പാമുക്കിന്റെ, ‘ചുവപ്പാണെന്റെ പേര്‘
- അരാജകേതിഹാസം, മനസ്സിന്റെ വീരസാഹസകഥ, ചരിത്രപരമായ ലാക്ഷണികകഥ, രാഷ്ട്രീയവിഡംബനം, യൂറോപ്യന്‍ മാജിക്കല്‍ റിയലിസത്തിന്റെ മാതൃക എന്നിങ്ങനെ പലരീതിയല്‍ വിശേഷിപ്പിക്കപ്പെട്ട, ഗ്യുന്തര്‍ ഗ്രേസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ ‘ദ ഡിന്‍ ഡ്രമിന്റെ ‘മലയാളപരിഭാഷ, ‘തകരച്ചെണ്ട‘
- അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1940കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യു രചിച്ച നോവല്‍, ‘ദി പ്ലേഗ്’
- വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാര്‍ത്തിയ കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മനോഹരമായ വിവര്‍ത്തനം, ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’
- ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത് ‘ലോസ്റ്റ് സിംബല്‍’
Comments are closed.