DCBOOKS
Malayalam News Literature Website

മനുഷ്യന്റെ ഇടപെടലിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

 

Rush Hour

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന 8 നോവലുകള്‍, 8 ബെസ്റ്റ്  സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!  ദിവസം തോറും വൈകുന്നേരം 3മണി മുതൽ  ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

  • തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ, എസ്.കെ പൊറ്റക്കാടിന്റെ ‘വിഷകന്യക
  • ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം, സാറാ ജോസഫിന്റെ ‘ബുധിനി
  • കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം, ഷീലാ ടോമിയുടെ ‘വല്ലി
  • കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍, വിനോയ് തോമസിന്റെ ‘പുറ്റ്
  • മികച്ച ഗദ്യകാരനും ദളിത് സൈദ്ധാന്തികനുമായിരുന്ന പ്രദീപന്‍ പാമ്പിരികുന്നിന്റെ ആദ്യനോവല്‍ ‘എരി
  • മരുഭൂമിയുടെ ഊഷരതയില്‍നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സ് തുറന്നിടുന്ന കൃതി, സോണിയ റഫീക്കിന്റെ ‘ഹെര്‍ബേറിയം’
  • മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായി വരുന്ന കുന്ദന്റെ കഥ, ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’
  • കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയാകുന്ന കഥ, അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ

tune into https://dcbookstore.com/

Comments are closed.