ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR, ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 ബെസ്റ്റ് സെല്ലേഴ്സ് ഇതാ !
ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെ വായനക്കാരെ തേടിയെത്തുക.
പുസ്തകപ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച ബെസ്റ്റ് സെല്ലേഴ്സ് 30 ശതമാനം വിലക്കുറവിൽ ഈ ആറ് മണിക്കൂർ സമയം വായനക്കാർക്ക് സ്വന്തമാക്കാം.
ഇപ്പോൾ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ഓർഡർ ചെയ്യൂ, വരൂ പുസ്തകങ്ങളുടെ വീടൊരുക്കാം. ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വ്വീണിന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ നോവല്‍ രൂപത്തില്‍, ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’
- ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന നിക്കോസ് കാസാന്‍സാകിസിന്റെ മാസ്റ്റ് പീസ് നോവൽ, ‘സോർബ ദ ഗ്രീക്ക് ‘
- സാമ്പത്തിക വ്യവസ്ഥിതിയുടെ പുതുമാനങ്ങള്‍ പരിചയപ്പെടുത്തുന്ന റോബര്‍ട്ട് റ്റി. കിയോസാകിയും ഷാരോൺ എല്‍ ലെഷറും ചേര്‍ന്ന് രചിച്ച പുസ്തകം, ‘റിച്ച് ഡാഡ് പുവർ ഡാഡ് ‘
- വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയില്‍ വളരെയധികം പ്രസക്തിയുള്ള രചന, ശശി തരൂരീന്റെ ‘ഞാൻ എന്തുകൊണ്ട് ഹിന്ദുവാണ്
- ‘വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയാകുന്ന കൃതി, ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ‘ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ’
- മതം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന സാര്‍വ്വലൗകികമായ അധിനിവേശങ്ങളെ ആവിഷ്കരിക്കുന്ന വിനോയ് തോമസിന്റെ ‘മുള്ളരഞ്ഞാണം’
- മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം തോഗന്റെ കഥപറയുന്ന കെ.ജെ. ബേബിയുടെ ‘ഗുഡ് ബൈ മലബാർ ‘
- ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി, ഉപിന്ദർ സിങിന്റെ ‘പ്രാചീന പൂർവ്വ മധ്യകാല ഇന്ത്യാ ചരിത്രം ‘
വായനയുടെ വസന്തം നിങ്ങളുടെ വിരൽത്തുമ്പിലേക്കെത്താൻ ഇനി ഒരു മണിക്കൂർ കൂടി മാത്രം, കാത്തിരിക്കുക ! tune into https://dcbookstore.com/
Comments are closed.